മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത താരമാണ് ഊർമ്മിള ഉണ്ണി. ഏറെയും അമ്മ കഥാപാത്രങ്ങളായിരുന്നു താരം ചെയ്തിരുന്നത്. അഭിനയത്തിന് പുറമേ കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളിൽ താരം അറിയപ്പെട്ടിരുന്നു. 1988 ലെ മാറാട്ടം എന്ന സിനിമയിലൂടെ ആണ് അഭിനയലോകത്തേക്ക് എത്തിയത്, പിന്നീട് സർഗം എന്ന സിനിമയിലൂടെ ശ്രദ്ധേയയായി.
സിനിമാ ജീവിതത്തിൽ ഏറെ അനുഭവങ്ങൾ സ്വന്തമാക്കിയ നടി മിനിസ്ക്രീൻ പരമ്പരകളിലും ഒരു കൈ നോക്കിയിരുന്നു, പിന്നീട് അഭിനയ ജീവിതത്തിൽ നിന്ന് ഇടയ്ക്ക് ഒരു ഇടവേള എടുത്തു. മകൾ ഉത്തര ഉണ്ണിയും മലയാളികൾക്ക് സുപരിചിതയാണ് .മികച്ച നർത്തകിയും നടിയുമായ മകൾ ഈ കഴിഞ്ഞ കോവിഡ് കാലത്താണ് വിവാഹം ചെയ്തത്. മകളുടെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാമായിരുന്നു.
ഈ അടുത്തുതന്നെയാണ് ഊർമിള ഉണ്ണി ഒരു പുതിയ ബിസിനസ് സംരംഭം അവതരിപ്പിച്ചതും അറിയിച്ചത് .പെർഫ്യൂം ആണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചത് ,ഊർമിള ഉണ്ണി ബ്രാൻഡിങ്ങിലാണ് പെർഫ്യൂം പുറത്തിറങ്ങുന്നത്.സോഷ്യൽമീഡിയയിലും ഊർമ്മിള ഉണ്ണി വളരെ സജീവമാണ് .ഇപ്പോഴിതാ ആർക്കും ആരെയും കൊല്ലാനും തല്ലാനും ഒക്കെ പറ്റും പക്ഷേ വെറുപ്പിക്കാൻ ചിലർക്ക് മാത്രമേ പറ്റൂ എന്ന കുറിപ്പോടെയാണ് താരം പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.ഈ പറയുന്ന തമ്പുരാട്ടി ആരാണെന്നും അത് അവർ തന്നെയാണ് എന്നൊക്കെയുള്ള കളിയാക്കലുകൾ ആണ് പോസ്റ്റിന്ലഭിക്കുന്നത്.