in ,

അതിജീവിച്ച ഏതൊരാളും പരാതി കൊടുക്കുന്നതിന് മുന്നെ ചിന്തിക്കുന്ന ചില കാര്യങ്ങളുണ്ട് : അഞ്ജലി മേനോൻ

ബാംഗ്ലൂർ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ സംവിധായികയാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജലി ആദ്യമായി സംവിധാനരംഗത്തേക്ക് വന്നത്. താരത്തിന് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രമാണ്. ഏറ്റവുമൊടുവിൽ കൂടെ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു .

പൃഥ്വിരാജ്, നസ്രിയ ,പാർവതി എന്നിവരാണ്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവൾക്കൊപ്പം എന്ന ഹാഷ് ടാഗോടെ താരവും സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.താൻ അവൾക്കൊപ്പം ആണെന്നും അവൾക്ക് ധൈര്യം പകരാൻ നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും എന്നും അവളെ പിന്തുണയ്ക്കാൻ ആവുന്നതൊക്കെ ചെയ്യുമെന്നും അഞ്ജലി സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. അതേസമയം മീഡിയവണ് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് ഉൾപ്പെടുത്തിയിരുന്നു ,സമൂഹത്തിൽ നിന്ന് ഒരു പീഡനമേറ്റ് അത് പരാതിപ്പെടുകയാണെങ്കിൽ ചുറ്റുമുള്ളവരിൽ നിന്ന് എന്ത് റിയാക്ഷൻ ലഭിക്കുമെന്ന ചിന്തയായിരിക്കും നമുക്ക് ആദ്യം ഉണ്ടാകുക , ആ ഒരു രീതി മാറ്റണമെന്ന് അഞ്ജലി പറഞ്ഞു.

കുറിപ്പ്:

അതിജീവിച്ചയാളുടെ യാത്ര – നിങ്ങളും ഞാനും നമ്മുടെ നടുവിലുള്ള ധൈര്യശാലികളായ ഓരോരുത്തരെയും പിന്തുണയ്ക്കാൻ നമുക്ക് എന്തുചെയ്യാനാകുമെന്ന് നോക്കേണ്ട സമയമാണിത്. അതുവരെ നമ്മൾ പ്രശ്നത്തിന്റെ ഭാഗമാണ്, കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ, നിസ്സംഗത, ആരുടെ ഒപ്പം നിൽക്കണം എന്നതെല്ലാം നിങ്ങൾ തീരുമാനിക്കുക#അവൾക്കൊപ്പം #അതിജീവിച്ചവളുടെ കൂടെ നിൽക്കുക

Written by admin

കറുപ്പ് ബിക്കിനിയിൽ ഹോട്ടായി ഗ്ലാമർ താരം ‘ഉർഫി ജാവേദ്’ ഇങ്ങനെ കൊതിപ്പിക്കരുത്ത് എന്ന് ആരാധകർ

ആസ്തി 6.5 കോടി: സ്വത്ത് വിവരങ്ങളും പ്രായവും കേട്ട് അമ്പരന്നു എന്ന് മമിതാ ബൈജു