in ,

പിരീഡ്സ് ആയി, രണ്ടാമത്തെ ദിവസം തന്നെ എനിക്ക് വെള്ളത്തില്‍ ഇറങ്ങി നിന്ന് ഷൂട്ടില്‍ പങ്കെടുക്കേണ്ടതായി വന്നു, നടി നയന

പല വെല്ലുവിളികളും സിനിമ ചിത്രീകരണത്തില്‍ നടി നടന്മാര്‍ക്ക് നേരിടേണ്ടി വരാറുണ്ട്. പല അവശതകളും പ്രശ്‌നങ്ങളും മറന്നിട്ടാണ് അഭിനേതാക്കല്‍ അഭിനയിക്കുന്നത്. ഇത്തരത്തില്‍ ഒരു അവസ്ഥയെ കുറിച്ച് പറയുകയാണ് നടി നയന പാന്യന്‍. ആര്‍ത്തവം ഉള്ള സമയത്ത് വെള്ളത്തിനടിയില്‍ ഷൂട്ടിങ് നടത്തേണ്ടി വന്ന അവസ്ഥയാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആ സാഹചര്യം ബുദ്ധിപരമായി കൈകാര്യം ചെയ്യാന്‍ തനിക്കായെന്നും നടി പറയുന്നു.

നയനയുടെ വാക്കുകള്‍ ഇങ്ങനെ, ”അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണെന്ന് കേട്ടതോടെ ഞാന്‍ വലിയ ത്രില്ലിലായിരുന്നു. അതേ സമയം ഞാന്‍ നന്നായി നീന്താറില്ലാത്തത് കൊണ്ട് അതിന്റെ ഒരു ആശങ്കയും എനിക്ക് വന്നിരുന്നു. എനിക്ക് നീന്താന്‍ അറിയില്ലായിരുന്നു. പക്ഷേ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. അണ്ടര്‍വാട്ടര്‍ ഷൂട്ടിങ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. എന്നിരുന്നാലും അത് ഞങ്ങളൊരു നീന്തല്‍ കുളത്തിനുള്ളില്‍ വെച്ച് ചിത്രീകരിച്ചു. വെള്ളത്തിന് അടിയിലേക്ക് പോവുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് എന്തൊക്കെ ശ്രദ്ധിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് തന്നിരുന്നു. വെള്ളത്തിനടിയില്‍ ഷൂട്ട് ചെയ്യുന്ന ഓരോ കലാകാരന്മാര്‍ക്കും ടീം കൃത്യമായ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു.

സ്‌കൂബ ഡൈവിങ്ങിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഒക്സിജന്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഓരോ താരങ്ങള്‍ക്കും നല്‍കി. ഞങ്ങള്‍ക്ക് ലൊക്കേഷനില്‍ ഒരു പ്രൊഫഷണല്‍ സ്‌കൂബ ഡൈവര്‍ ഉണ്ടായിരുന്നു. അവര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും അതിന്റെ സുരക്ഷ മുന്‍കരുതലുകള്‍ എങ്ങനെയായിരിക്കുമെന്നും ഞങ്ങളെല്ലാവര്‍ക്കും പറഞ്ഞ് തന്നു. ടീമിലെ എല്ലാവര്‍ക്കും ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഞങ്ങള്‍ ഷൂട്ടിങ്ങുമായി മുന്നോട്ട് പോയത്. വെള്ളത്തില്‍ ആസ്വദിക്കാന്‍ ഇഷ്ടമാണെങ്കിലും എനിക്ക് നീന്തല്‍ അത്ര വശമില്ലായിരുന്നു. പക്ഷേ നീന്തലിന്റെ കാര്യത്തില്‍ സാങ്കേതികമായിട്ടും ഞാന്‍ വളരെ പിന്നിലായിരുന്നു.

ഭാഗ്യവശാല്‍ വെള്ളത്തിന് അടിയില്‍ ശ്വാസം എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്നുള്ളത് ഞാന്‍ മനസിലാക്കി. ഒരു പക്ഷേ ഞാനും ഒരു പാട്ടുകാരി ആയിരിക്കാം. ഗായകര്‍ പാട്ട് പാടുമ്പോള്‍ ശ്വാസം അടക്കി പിടിക്കാന്‍ പരിശീലിക്കാറുണ്ട്. നാല്‍പത് മുതല്‍ അമ്പത് സെക്കന്‍ഡ് വരെ വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ച് നില്‍കാന്‍ അതെന്നെ സഹായിച്ചു. പിന്നീട് സിനിമയുടെ കഥയിലേക്ക് കടക്കുമ്പോള്‍ അഭിനയിക്കുന്നവര്‍ക്ക് സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങള്‍ ഒന്നും ഉണ്ടാവില്ല. ആ സീന്‍ സ്വഭാവികമാക്കുക എന്നതായിരുന്നു അതിന് പിന്നിലെ അടിസ്ഥാന ഉദ്ദേശം. ദൃശ്യങ്ങള്‍ വളരെ യഥാര്‍ഥമായി തന്നെ കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.

സംഘട്ടനം നടത്തിയ താരങ്ങള്‍ക്ക് മാത്രമാണ് ഉപകരണങ്ങള്‍ ഉണ്ടായിരുന്നത്. എനിക്കും നായകന്‍ റിത്വിക്കിനും ഇടവേളകളില്‍ ഷൂട്ടിങ് ഉണ്ടാവും. പുറത്തേക്ക് വരുന്നത് വരെ ഞങ്ങള്‍ ശ്വാസം അടക്കി പിടിച്ച് വെള്ളത്തിനടിയില്‍ ഷൂട്ട് ചെയ്യുമായിരുന്നു. എന്റെ ഒരേയൊരു പേടി വെള്ളത്തിനടിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആര്‍ത്തവം ഉണ്ടാവുമ്പോള്‍ എന്ത് ചെയ്യും എന്നതാണ്. ഷൂട്ടിങ്ങിന് തീരുമാനിച്ച അതേ സമയത്ത് തന്നെയാണ് എനിക്ക് പിരീഡ്സ് ആയതും. രണ്ടാമത്തെ ദിവസം തന്നെ എനിക്ക് വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നിരുന്നു. ആ സമയത്ത് ഞാന്‍ ഒത്തിരി കാര്യങ്ങള്‍ തലയിലിട്ട് ആലോചിച്ച് കൊണ്ടേ ഇരുന്നു.

പരിഭ്രാന്തമായ അവസ്ഥ ഉണ്ടെന്ന് തോന്നിയെങ്കിലും മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിച്ചത് കൊണ്ട് മണിക്കൂറുകളോളം എനിക്ക് വെള്ളത്തിനടയില്‍ നില്‍ക്കാന്‍ സാധിച്ചു. ഇത്തരമൊരു സമയത്ത് വെള്ളത്തിനടിയില്‍ ഷൂട്ട് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ആ ഘട്ടത്തില്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എങ്കിലും ഞാനത് മാനേജ് ചെയ്ത് പോന്നു. സാനിറ്ററി പാഡ് മാറ്റി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചത് വളരെ മികച്ചതാണെന്ന് എനിക്ക് തോന്നി. അതാണ് എന്നെ ശുചിത്വത്തോടെ ഇരിക്കാന്‍ സഹായിച്ചത്.

Written by admin

സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതിൽ എന്താണ് ന്യായം, ശരത്

കോവിഡ് കാലത്ത് മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യാന്‍ കഴിയുമോയെന്ന് അന്വേഷിച്ചിരുന്നു, അന്ന രേഷ്മ രാജന്‍