മലയാളികൾക്ക് ഗൃഹാതുരസ്മരണയുണർത്തുന്ന, ആളുകൾ എന്നും ഓർത്തുപാടുന്ന ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. 19ാം വയസ്സിൽ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് ശരത് സംഗീതസംവിധാനരംഗത്തേയ്ക്ക് കാലെടുത്തു വെക്കുന്നത്. തുടർന്ന് വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം നൽകിയത്. 2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. വാണീ ജയറാമുമൊത്ത് 16ആം വയസ്സിൽ കാസറ്റിൽ പാടിത്തുടങ്ങി. ഹോളിവുഡിൽ മായ എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം നൽകി.
ഇപ്പോളിതാ രാശിയില്ലാത്ത സംഗീത സംവിധായകൻ എന്ന പറച്ചിൽ തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ശരത്. ക്ഷണക്കത്ത് സിനിമ വിജയിക്കാതെ ഇരുന്നതോടെയാണ് ഇതരത്തിലൊരു പേര് വീണത്. കുറെ സംവിധായകർ തന്നെ സമീപിച്ചിരുന്നു. ക്ഷണക്കത്ത് വിജയിക്കാതിരുന്നതോടെ ഇവർ പിൻമാറുകയായിരുന്നു. ഇത് തന്റെ പല വർക്കുകളിലും ബാധിച്ചു. എന്നാൽ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ യുക്തി തനിക്കിന്നും മനസിലാകുന്നില്ല. സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതിൽ എന്താണ് ന്യായം. എന്നാൽ ആ ഗാനങ്ങളെല്ലാം വൻ ഹിറ്റുകളായിരുന്നു എന്ന കാര്യം ഇവർ ഓർത്തിരുന്നില്ല.
ഇന്നും ആ ഗാനങ്ങൾ ലൈവായി നിൽക്കുകയാണ്. അന്നിത്ര മീഡിയകളില്ല, മീഡിയ സപ്പോർട്ടും ഇല്ല. എങ്കിലും പാട്ടുകൾ ധാരാളം പേർ സ്വീകരിച്ചു. പാട്ടിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് സ്വീകരിച്ച ധാരാളം ആരാധകർ അന്നും ഉണ്ടായിരുന്നു. ക്ഷണക്കത്തി’ൽ റഹ്മാന്റെ റെക്കോഡിസ്റ്റായ ശ്രീധറായിരുന്നു റെക്കോഡിസ്റ്റ്. പാട്ടുകൾ പുറത്തിറങ്ങിയതോടെ കാസറ്റ് വൻ സെയിൽസ് ആയിരുന്നു. വ്യത്യസ്തതയുള്ള പാട്ടുകൾ എന്ന അംഗീകാരവുമായി. എന്നാൽ സിനിമ പരാജയപ്പെട്ടതോടെ കാസറ്റിന്റെ വിൽപ്പനയും നിന്നു