മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ മസിലളിയന്‍ എന്നാണ് ഉണ്ണി അറിയപ്പെടുന്നത്. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നടന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ഇപ്പോഴും ബാച്ചിലറായി തുടരുന്ന ഉണ്ണിക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് നടന്‍ പറയുന്നു. ഒരു അഭിനേത്രിയെ ഉണ്ണി മുകുന്ദന്‍ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്.
അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ തന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
അതേസമയം, മേപ്പടിയാന്‍ ആണ് ഉണ്ണിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 14ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു.