കഴിഞ്ഞ ദിവസമാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ച് നടി സഞ്ജന ഗല്‍റാണി രംഗത്ത് എത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ നിക്കി വിവാഹ മോചിതയാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയാമ് പുറത്തെത്തുന്നത് ഡോ. അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹ വേഷത്തോട് സാമ്യമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന സഞ്ജനയുടെ ചിത്രം പുറത്തെത്തിയതോടെയാണ് വിവാഹ വാര്‍ത്ത എത്തിയത്. ആരെയും അറിയിക്കാതെ നടി വിവാഹിത ആയെന്നായിരുന്നു വിവരം.
എന്നാല്‍ ഇതിനിടെ സഞ്ജന മയക്കുമരുന്ന കേസില്‍ അകത്താവുകയും ജാമ്യം കിട്ടി പുറത്തെത്തിറങ്ങുകയും ചെയ്തു. ഈ സമയം തങ്ങളുടെ വിവാഹ നിശ്ചയം മാത്രമാണ് കഴിഞ്ഞത് എന്നായിരുന്നു സഞ്ജന പറഞ്ഞത്. പിന്നീട് ഡോക്ടേഴ്‌സ് ദിനത്തിലാണ് താനും അസീസും വിവാഹിതര്‍ ആയതെന്നും സഞ്ജന പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി എന്നാണ് പുതിയ വിവരം.
എന്നാല്‍ വിവാഹ മോചന വാര്‍ത്ത സഞ്ജന നിഷേധിച്ചിട്ടുണ്ട്. തന്നെ കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താന്‍ സഹിക്കില്ല എന്നാണ് സഞ്ജന പറയുന്നത്. എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നാണ് സഞ്ജന പറഞ്ഞത്. വിവാഹത്തിനായി താന്‍ കരുതി വച്ചിരുന്ന പണം കന്നഡ സിനിമയിലെ ടെക്‌നീഷ്യന്‍മാര്‍ക്കായി നല്‍കിയതായും നടി വ്യക്തമാക്കിയിരുന്നു.