in ,

ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല: ഊ അന്തവാ.. സോങ്ങിന് ചുവടുവച്ച് അഹാന

പുഷ്പ സിനിമയിലെ ഏറെ ശ്രദ്ധനേടിയ സമാന്തയുടെ യുടെ ഐറ്റം ഡാൻസിന് ചുവടുവെച്ച് മലയാളത്തിലെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണകുമാർ. നല്ലൊരു ഗായികയും നടിയും നർത്തകിയുമായ അഹാനയുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

‘ഊ അന്തവാ..’ എന്ന ഗാനത്തിനാണ് നടി ചുവടുകളുമായി എത്തിയത്. അഹാന ക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത് ഒരു സുഹൃത്താണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുക്കളുമായി റീൽ വീഡിയോകൾ നിർമ്മിക്കുകയാണ് എന്റെ ഇപ്പോഴത്തെ ഹോബി. ഞാൻ ഒരിക്കലും ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഒരാഴ്‌ചയ്ക്ക് ശേഷം പോസ്റ്റ് ചെയ്യുകയാണ് എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. താരം ധരിച്ചിരുന്നത് ഡെനിം ഷോർട്സും ടോപ്പുമാണ്. തകർപ്പൻ നൃത്തചുവടുകൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്.

രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നിവിൻ പോളി നായകനായ ത്തെ ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് നടിയുടെ റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് അഹാനയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Written by admin

അടുത്ത കെട്ട് ഉടനെ ഉണ്ടോ: വിമർശകന് തക്ക മറുപടി നൽകി അമ്പിളി ദേവി

ഗായികയായല്ല ഉദ്യോഗസ്ഥയായി എന്നെ കാണാനാണ് അമ്മ ആഗ്രഹിച്ചത് തുറന്നു പറഞ്ഞ് ശ്വേത മോഹന്‍