മലയാള സിനിമയിൽ ചെറുപ്പം കാലം തൊട്ട് തന്നെ സജീവമായ ഒരുപാട് താരങ്ങളുണ്ട് ഇന്ന് മലയാള സിനിമയിൽ.അത്തരത്തിൽ ബാല താരമായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നയൻതാര ചക്രവർത്തി.മോഹൻലാൽ,മമൂട്ടി തുടങ്ങിയ വമ്പൻ താരങ്ങളുടെ കൂടെയല്ലാം താരം അഭിനയിച്ചിട്ടുണ്ട്.ആദ്യമായി സിനിമയിൽ ബാല താരമായി അരങ്ങേറിയത് 2006ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ’കിലുക്കം കിലുകിലുക്കം’എന്ന സിനിമയിൽ കൂടിയാണ്.ഇതിലെ ടിങ്കുമോൾ എന്ന കഥാപത്രത്തെയാണ് താരം അഭിനയിച്ചത്.സിനിമയിലെ ആ കുട്ടി വേഷത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ താരം അതിനയിച്ചിട്ടുണ്ട്.എന്നാൽ എന്നും മലയാളികളുടെ മനസിൽ മായാതെ നിക്കുന്ന ഒരു സിനിമയാണ് ജയസൂര്യ നായകനായി എത്തിയ’ട്രിവാൻഡ്രം ലോഡ്ജ്’എന്ന സിനിമ.ഇതിലെ നയൻതാര അഭിനയിച്ച അമല എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്.എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ ആ കുട്ടി താരമല്ല ഇപ്പോൾ നയൻതാര.ആളാകെ മാറി നായികയാവാൻ തരത്തിലുള്ള ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് താരം.
അതിന് ഉറപ്പ് വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ചുവപ്പ് പാർട്ടി വെയർ അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത്.താരത്തിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റടുത്തിരിക്കുയാണ്.അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽമീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.മലയാളത്തിന് പുറമെ ഹിന്ദി,തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അവസാനമായി താരം അഭിനയിച്ചത് മറുപടി എന്ന മലയാള സിനിമയിലാണ്.