in

കണ്ണെടുക്കാൻ തോന്നുന്നില്ലല്ലോ പെണ്ണേ:  ഓണത്തിൻറെ സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നയൻതാര ചക്രവർത്തി

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നയൻതാര. ഇപ്പോൾ മലയാളത്തിലും തെലുങ്കിലും തമിഴിലും ഒക്കെ താരം സജീവമാകാൻ ഒരുങ്ങുകയാണ്. കിലുക്കം എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.  പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ ബാലതാരമായി ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഓണക്കാലത്ത് നയൻതാര പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ശ്രദ്ധ നേടിയെടുക്കുന്നത്. ഈ ഓണക്കാലത്ത് നിരവധി സെലിബ്രിറ്റീസ് ആണ് ഓണം ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയത്. ഈ അടുത്തായിരുന്നു നയൻതാരയുടെ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അനൗൺസ് ചെയ്തത്. അതിനെ പിന്നാലെയാണ് ഓണവും വന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണം നടിക്ക് ഏറെ പ്രാധാന്യമുള്ളത് കൂടിയാണ്.

പൊതു ചടങ്ങുകളിൽ എല്ലാം നയൻതാര സജീവമായി പങ്കെടുക്കാറുണ്ട്. അമ്മയുടെ മീറ്റിങ്ങിനു ഉൾപ്പെടെ താരം എത്തുന്ന ലുക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഈ അടുത്തകാലത്തായി നിരവധി ഫോട്ടോഷൂട്ടുകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഗ്ലാമർ ചിത്രങ്ങൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.ബാലതാരമായി ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും പിന്നീടങ്ങോട്ട് പഠനവുമായി തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷമാണ് നായികയായി വീണ്ടും തിരികെയെത്തുന്നത്.

Written by amrutha

കുടുംബത്തോടൊപ്പമുള്ള പാർവതിയുടെ ഇത്തവണത്തെ ഓണാഘോഷം ഇങ്ങനെ!!! ചിത്രങ്ങൾ

മക്കളെ ചേർത്ത് നിർത്തി പുത്തൻ സന്തോഷ വാർത്ത പങ്കിട്ട് നയൻതാര, ആശംസകളുമായി ആരാധകർ