in

കുഞ്ഞിനെ കളയാൻ വേണ്ടിയാണ് ‍ഡാൻസ് ചെയ്തത് എന്ന തരത്തിലുള്ള കമന്റുകൾ : പാർവതി കൃഷ്ണ

മിനിസ്ക്രീൻ ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പാർവതി കൃഷ്ണ .ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായ മാലിക് എന്ന ചിത്രത്തിലും പാർവതി ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു .പിന്നീട് പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. പ്രസവകാലത്ത് ആയിരുന്നു പാർവതി സോഷ്യൽമീഡിയ ഏറ്റവും അധികം ആക്ടീവ് ആയിരുന്നത് .ഗർഭകാലത്ത് നിറവയറിൽ നൃത്തം ചെയ്തതൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്ത ഒരു കാര്യമായിരുന്നു.

ഇപ്പോഴിതാ അമ്മ ആകുന്നതിനു മുൻപും അമ്മയായതിനു ശേഷവുമുള്ള ” സന്തോഷത്തെക്കുറിച്ച് പാർവതി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്.

പ്രസവത്തിനു ഒരാഴ്ച മുൻപും 24 മണിക്കൂറു മുൻപും ഒക്കെ ഡാൻസ് ചെയ്തിരുന്നു എന്നും എ സന്തോഷം തരുന്ന എല്ലാ കാര്യങ്ങളും ഗർഭകാലത്ത് താൻ ആഘോഷിച്ചിരുന്നതായി താരം പറയുന്നു. അഭിനയ മേഖലയ്ക്ക് പുറമേ താരം ഒരു ഇൻറീരിയർ ഡിസൈനർ കൂടിയാണ്. കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത് മാത്രമല്ല സ്വന്തമായി ഇൻറ്റീരിയർ ഡിസൈനിങ് കമ്പനിയും ഉണ്ട്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഡാൻസ് വീഡിയോയിലൂടെയാണ് ആരാധകർ താൻ ഗർഭിണിയാണ് എന്ന് വിവരം പറയുന്നത് .

താര ത്തിൻറെ വിവാഹവാർഷികദിനത്തിലായിരുന്നു വാർത്ത പങ്കുവെച്ചത്. അന്നു ഒരു ഡാൻസ് െചയ്തു വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു ,പക്ഷേ അതിന് നിരവധി വിമർശനങ്ങളും വന്നു. കുഞ്ഞ് എന്റെ വയറിൽ സേഫ് ആണ് എന്ന ബോധ്യം ഉള്ളതു കൊണ്ടാണ് നൃത്തം െചയ്തത്. നെഗറ്റീവ് കമൻറുകൾ കാണുമ്പോഴും വായിക്കുമ്പോഴും വളരെയധികം വിഷമം ഉണ്ടാക്കിയിരുന്നു. പലരും വളരെ മോശം രീതിയിൽ ആയിരുന്നു കമൻറുകൾ അറിയിച്ചത് . കുഞ്ഞിനെ കളയാൻ വേണ്ടിയാണ് ‍ഡാൻസ് െചയ്തത് എന്ന തരത്തിലുള്ള കമന്റുകളാണ് ഏറ്റവുമധികം വേദനിപ്പിച്ചത്. പിന്നീട് അതെല്ലാം മറന്ന് വീണ്ടും സന്തോഷത്തിലേക്ക് വരുമായിരുന്നു എന്ന് പാർവതി പറയുന്നു.

Written by admin

ശിവപ്രസാദ് കുഞ്ഞാറ്റയെ സ്‌നേഹിക്കുന്നത് മകളെപ്പൊലെ, തുറന്നു പറ‍ഞ്ഞ് ഉർവശി

ഞാനും നീയും ചേർന്നാൽ മൂന്ന്, ആദ്യത്തെ കണ്മണി ആണോ പെണ്ണോ, പാർവതി വിജയ്