in

ഗർഭിണിയായപ്പോൾ 86 കിലോ, ഇപ്പോൾ 56 കിലോയായി!!! മേക്കോവറിനെ കുറിച്ച് പാർവതികൃഷ്ണ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി  പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി കൃഷ്ണ. അവതാരികയാണ് താരം ഇപ്പോൾ മിനിസ്ക്രീൻ  പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലും ചാനലിലൂടെയും പാർവതി പ്രേക്ഷകർക്കിടയിൽ സജീവമാണ്.

പ്രസവശേഷം 30 കിലോയോളം ശരീരഭാരം കുറച്ചതെങ്ങനെയെന്ന് നടി ഇപ്പോഴിതാ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്. പാർവതി തന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു തൻറെ ഭാരം കുറച്ചതിന്റെ എളുപ്പവഴികൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഗർഭിണിയായിരുന്ന സമയത്ത് 86 കിലോ ഉണ്ടായിരുന്നുവെന്നും ശരീരഭാരം ഇപ്പോൾ 56 കിലോയാക്കിയെന്നും താരം പറയുന്നു. ഒരു ഓൺലൈൻ വെയ്റ്റ് ലോസ് ഗ്രൂപ്പു വഴിയാണ് തൻറെ ഫിറ്റ്നസ് വീണ്ടെടുത്തതൊന്നും അറിയിച്ചു.

കുഞ്ഞ് സോളിഡ് ഫുഡ് കഴിക്കാൻ ആരംഭിച്ചപ്പോൾ മുതലാണ് താൻ ഫിറ്റ്നസിനെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ട കൃത്യമായ ഡയറ്റ് പ്ലാനുകളും വ്യായാമങ്ങളും ചെയ്തിരുന്നുവെന്നും വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങിയതായും പാർവതി അറിയിച്ചു

ഒമ്പതാം മാസത്തിൽ ഡാൻസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പാർവതി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. താരത്തിന്റെ ഡാൻസ് വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. നിരവധി മാധ്യമങ്ങൾ ആയിരുന്നു താരത്തിന്റെ വീഡിയോ വാർത്തയായി പുറത്ത് വിട്ടത്.

Written by amrutha

ഗായകനായും തിളങ്ങി ധ്യാൻ, നദികളിൽ സുന്ദരി യമുന’യിലെ ഗാനം പുറത്ത്

വയനാടിന്റെ മഞ്ഞും തണുപ്പും ആസ്വദിച്ച് സ്റ്റൈലിഷ് ലുക്കിൽ അഭയ!!! ഫോട്ടോഷൂട്ട്