തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയാണ് സംയുക്ത മേനോൻ. ഇപ്പോഴിതാ താരം മലയാളത്തിൽ മാത്രമല്ല തെലുങ്കിലും വളരെയധികം സജീവമാണ്. ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രത്തിൽ ആണെങ്കിലും ആരാധകർ സ്വീകരിച്ചത് മലയാളചിത്രമായ തീവണ്ടിയിൽ ലൂടെയായിരുന്നു.
മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് ലില്ലിഎന്ന ചിത്രത്തിലാണ്, കേന്ദ്രകഥാപാത്രമായ ആണ് നടി എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി താരം മലയാളത്തിൽ തിളങ്ങി. ഇപ്പോൾ തെലുങ്കിലും താരം ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. എരിഡ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമ യിൽ താരം ചുവടുറപ്പിക്കാൻ ഇറങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടി പങ്കു വെച്ച് ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകർ ഇപ്പോൾ സ്വീകരിക്കുന്നത്. സാരിയിൽ സ്റ്റൈൽ ആയാണ് ഇത്തവണ സംയുക്ത ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.ഇന്നൊരു പ്രത്യേക ദിവസമാണ്. പുതിയ തുടക്കങ്ങളുടെ. ഒരു നടി എന്ന നിലയിൽ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളിലേക്കും ഒരു പടി അടുത്തു എന്നും നടി കുറിച്ചു.
കുറിപ്പ്:
ഇന്നൊരു പ്രത്യേക ദിവസമാണ്. പുതിയ തുടക്കങ്ങളുടെ. ഒരു നടി എന്ന നിലയിൽ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളിലേക്കും ഒരു പടി അടുത്തു. അനേകം അദ്യങ്ങളുടെ ഈ യാത്ര ആരംഭിക്കുന്നു, എല്ലാ ദൈവിക അനുഗ്രഹങ്ങളും തേടുന്നു.