in

യോഗയും വർക്ഔട്ടും… ആരാധകർക്കായ് വീഡിയോ പങ്കുവെച്ച് പ്രിയ താരം സംയുക്ത; വീഡിയോ

ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയിൽ നായികയായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സംയുക്ത മേനോൻ. ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തിൽ എത്തിയത്.

2016ൽ പോപ്കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചുവെങ്കിലും തീവണ്ടിയിലെ നായികാ കഥാപാത്രം വലിയ ബ്രേക്ക് നൽകുകയായിരുന്നു. ഇപ്പോഴിതാ 3 വര്‍ഷത്തിനകം മലയാളത്തിലും തമിഴിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് സംയുക്ത. 1995 പെസ്പതംബർ 11ന് പാലക്കാടാണ് താരം ജനിച്ചത്.

മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയതെങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോയുടെ നായികയായി തീവണ്ടിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

ലില്ലി റിലീസിന് മുമ്പ് തീവണ്ടി റിലീസാകുകയായിരുന്നു. ‘ജീവാംശമായ്’ എന്ന പാട്ടിലൂടെ സിനിമയിറങ്ങും മുമ്പ് തന്നെ ആരാധകർ‍ താരത്തെ ഏറ്റെടുക്കുകയുണ്ടായി. ചിത്രത്തിലെ ലിപ്‌ലോക് രംഗങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. സംയുക്തയുടെ പ്രകടനം ചർച്ചയായി.

കളരി എന്ന സിനിമയിലൂടെ സംയുക്ത തമിഴിലും അരങ്ങേറുകയുണ്ടായി. ജൂലൈ കാട്രിൽ എന്ന സിനിമയിലും തമിഴിൽ അഭിനയിച്ചു. പിന്നാലെ ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുള്‍ഫ് തുടങ്ങിയ സിനിമകളിലും സംയുക്ത അഭിനയിക്കുകയുണ്ടായി.

കൊവിഡ് കാലത്ത് സംയുക്ത അഭിനയിച്ച വെള്ളം, ആണും പെണ്ണും, വുള്‍ഫ് തുടങ്ങിയ സിനിമകൾ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ വലിയ ചർച്ചയായി. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന സിനിമയ്ക്കായി സംയുക്ത നടത്തിയ മേക്കോവറും അടുത്തിടെ ഏറെ ചർച്ചയാകുകയുണ്ടായി. ഇതിലെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തു.

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ഫിറ്റായ അഭിനേതാക്കളില്‍ ഒരാളാണ് സംയുക്ത മേനോന്‍. ശാരീരികക്ഷമത അവളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സ്ഥിരമായി ജിമ്മില്‍ എത്തുന്ന സംയുക്ത മേനോന്‍ അടുത്തിടെ യോഗ ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്‌.

“വീണ്ടും അതിലേക്ക് മടങ്ങുക!! വലിയ ലക്ഷ്യങ്ങൾ വലിയ പദ്ധതികൾ.. ഒരുപാട് ദൂരം പോകാനുണ്ട്..”, സംയുക്ത പുതിയ വർക്ക് ഔട്ട് വീഡിയോടൊപ്പം കുറിച്ചു. വെയിറ്റ് ലിഫ്റ്റിംഗ് വർക്ക് ഔട്ടാണ് ജിമ്മിൽ ഈ തവണ സംയുകത ചെയ്തത്. 10 കിലോയുടെ ബാറാണ് സംയുക്ത ഉയർത്തിയത്. പൃഥ്വിരാജിന്റെ ഉൾപ്പടെയുള്ള താരങ്ങളുടെ ട്രെയിനറായ അജിത് ബാബു എന്ന സംയുകതയുടെയും ട്രെയിനർ.

Written by Editor 3

ജനക്കൂട്ടത്തിന് മുമ്പിൽ വെച്ച് ഡ്രസ്സ് അഴിയാൻ തുടങ്ങി, നമസ്തേ പറഞ്ഞു കൈ കൂപ്പി നെഞ്ചോട് ചേർത്ത് രക്ഷപ്പെടുകയായിരുന്നു; പ്രിയങ്ക ചോപ്ര

ഇങ്ങനെ വീഡിയോ ചെയ്‌താൽ വൈറലാവാതിരിക്കുമോ? 40 ലക്ഷത്തോളം ആൾക്കാർ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം താരത്തെ അറിയാമോ?