in ,

പ്രണവ് അവന്റെ അച്ഛനെപ്പോലെ,രണ്ടുപേരും എന്നെ സ്പർശിച്ചു- പ്രതാപ് പോത്തൻ

മരക്കാർ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ കണ്ട് പ്രശംസകളുമായി എത്തിയിരിക്കുകയാണ് നടൻ പ്രതാപ് പോത്തൻ. തേൻമാവിൻ കൊമ്പത്ത് ചിത്രത്തിന് ശേഷം താൻ കണ്ട പ്രിയദർശന്റെ മികച്ച സൃഷ്ടിയാണ് മരക്കാർ എന്നാണ് പ്രതാപ് പോത്തൻ പറയുന്നത്. എല്ലാവരും മിടുക്കരായിരുന്നു.. മോഹൻലാൽ എന്ന സമർഥനായ ഒരു നടനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാൻ കഴിയുക, വരും ദശകങ്ങളിൽ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തിൽ, പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെ്ചച കുറിപ്പിൽ പറയുന്നു

പ്രതാപ് പോത്തന്റെ കുറിപ്പ്:

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ‘മരക്കാർ’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തിൽ… എന്റെ മനസിൽ തങ്ങി നിൽക്കുന്ന ഒരു പ്രിയൻ സിനിമ ഞാൻ അവസാനമായി കണ്ടത് ‘തേൻമാവിൻ കൊമ്പത്താണ്’… കൊള്ളാം.. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലിൽ ആണ്.

പ്രിയൻ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റർടെയ്ൻമെന്റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാൽ ഞാൻ മൂന്ന് മണിക്കൂറുള്ള സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം .. മികച്ച പ്രൊഡക്ഷൻ ഡിസൈൻ.. സംഗീതം.. ശബ്ദം.. കൂടാതെ എല്ലാവരിലും മികച്ച അഭിനയം..

എല്ലാവരും മിടുക്കരായിരുന്നു.. മോഹൻലാൽ എന്ന സമർഥനായ ഒരു നടനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാൻ കഴിയുക, വരും ദശകങ്ങളിൽ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തിൽ, പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ.

പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പിൽ.. രണ്ടുപേരും എന്നെ സ്പർശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പൻ ആശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു.. അദ്ദേഹം പൂർണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. പ്രിയൻ ഒരു ചൈനീസ് പയ്യനെയും കീർത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു.

എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചോളൂ, ആ പെൺകുട്ടി വലിയ സംഭവമാകും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകൾ നിങ്ങൾ ക്ഷമിക്കണം, ഇതിനകം തന്നെ അവൾ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുൻവിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാം.

Written by admin

സൗന്ദര്യത്തിന്റെ കാര്യത്തിൽ നമിത പൊളിയല്ല …പുത്തൻ ഗെറ്റപ്പിൽ ക്യൂട്ടായി നമിത പ്രമോദ് ….

നിന്റെ നഷ്‍ടം അളക്കാനാവാത്തത്, മകളുടെ പിറന്നാൾ ദിനത്തിൽ വേദനയോടെ ചിത്ര