പ്രിയ ഗായിക കെഎസ് ചിത്രയുടെ മകള്‍ നന്ദന മലയാളികള്‍ക്ക് ഇന്നും നീറുന്ന ഓര്‍മയാണ്. ചിത്രയ്ക്ക് ഏറെ കാത്തിരിപ്പിനു ശേഷമാണ് ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്. എന്നാല്‍ അധികം വൈകാതെ കുഞ്ഞി മകള്‍ നൊമ്ബരമായി മാറി.
ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മകളോടുള്ള സ്നേഹം പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് ചിത്ര പങ്കുവച്ചത്. ‘നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്. സന്തോഷം ജന്മദിനം നന്ദന’- എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര കുറിച്ചത്. ചിത്രയ്ക്ക് വിജയ ശങ്കറിനും ഏറെ കാത്തിരിപ്പിന് ഒടുവിലാണ് നന്ദന ജനിക്കുന്നത്. എന്നാല്‍ ഒന്‍പത് വയസ് തികയും മുന്‍പേ കുഞ്ഞ് മരിക്കുകയായിരുന്നു. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. മകളുടെ മരണം ഇന്നും ചിത്രയ്ക്ക് നീറുന്ന വേദനയാണ്.
ആറ് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള കെഎസ് ചിത്രയെ രാജ്യം പത്മ ഭൂഷണ് നല്‍കി ആദരിച്ചിട്ടുണ്ട്. 11 തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.എന്റെ കാണാക്കുയില്‍, നിറക്കൂട്ട്, നക്ഷത്രങ്ങള്‍, ഈണം മറന്ന കാറ്റ്, എഴുതാപ്പുറങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ മഴവില്ക്കാവടി, ഞാന്‍ ഗന്ധര്‍വന്‍, ഇന്നലെ, കേളി, സാന്ത്വനം, സവിധം, സോപോനം ചമയം, ഗസല്, പരിണയം, ദേവരാഗം എന്നീ സിനിമകളിലെ ഗാനത്തിനാണ് കെ എസ് ചിത്രയ്ക്ക് കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.