മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തന്‍വി രവീന്ദ്രന്‍. മൂന്ന് മണി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് താരാത്രിമഴ, പരസ്പരം എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറി. സ്റ്റാര്‍ മാജിക് പരിപാടയിലും തന്‍വി പങ്കെടുത്തിരുന്നു. ഇതിനിടെയായിരുന്നു താരത്തിന്റെ വിവാഹം. ഗണേഷ് ആണ് തന്‍വിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മുംബൈയില്‍ വെച്ചു നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തു.
ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ എത്തിയ നടിയോട് പുതിയ വിശേഷങ്ങള്‍ ചോദിച്ച് ആരാധകരുമെത്തി. ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി വരുമോ സ്റ്റാര്‍ മജിക്കില്‍ എത്തുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ തന്‍വി നേരിട്ടു. ഇതിനെല്ലാം കൃത്യമായ ഉത്തരം നടി നല്‍കി.
ഒരാള്‍ ചോദിച്ചത് നടിയുടെ പ്രണയ വിവാഹം ആയിരുന്നുവോ എന്നായിരുന്നു. ഒരിക്കലും അല്ല പക്കാ അറേഞ്ച്ഡ് വിവാഹം ആയിരുന്നുവെന്നും മുംബൈയില്‍ വച്ചാണ് ചടങ്ങ് നടന്നതെന്നും നടി പറഞ്ഞു. അഭിയത്തിലേക്കോ, സ്റ്റാര്‍ മാജിക്കിലേക്കോ ഇനി ഒരു മടങ്ങിവരവുണ്ടോ എന്ന് മറ്റോരു ആരാധകന്‍ ചോദിക്കുന്നുണ്ട്. ഇനി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കുറെ കാലമായി സ്റ്റാര്‍ മാജിക്ക് വിട്ടിട്ട് എന്നും പരസ്പരത്തിലെ കഥാപാത്രം നിങ്ങള്‍ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും തന്‍വി പ്രതികരിച്ചു. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി ഉണ്ടെന്നും താരം പറഞ്ഞു.
അച്ഛന്‍ രവീന്ദ്രന്‍, അമ്മ സാവിത്രി ഇളയ സഹോദരി അശ്വനി, അനിയന്‍ ശ്രേയസ് കൃഷ്ണ എന്നിവര്‍ അടങ്ങുന്നതായിരുന്നു തന്‍വിയുടെ കുടുബം. എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു തന്‍വി കരിയര്‍ ആരംഭിച്ചത്. പിന്നീട് മോഡലിംഗ് രംഗത്തേക്ക് എത്തി. തുടര്‍ന്നാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.