മലയാളികളുടെ പ്രിയപ്പെട്ട നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തൊണ്ണൂറുകളിലെ ഹിറ്റ് നായികയായിരുന്നു. നിരവധി ചിത്രങ്ങളിലും നടിയായും സഹനടിയായും ചിത്ര എത്തി.
മോഹൻലാലിന്റെ ആട്ടക്കലാശത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.
കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരണപ്പെട്ടു