in

അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്, ലിന്റയെ ആദ്യം കാണുന്നത് പള്ളിയിൽവെച്ച്, പ്രണയ കഥ പറഞ്ഞ് ജീത്തു ജോസഫ്

ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു ജീത്തു ജോസഫിന്റെ തുടക്കം. അതിനുശേഷം ജിത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് 2007ൽ റിലീസ് ചെയ്തു. ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2013 ൽ അദ്ധേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മോഹൻ ലാൽ നായകനായ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും വലിയ വിജയ ചിത്രമായി.

2015 ൽ ദൃശ്യം തമിഴിലേയ്ക്ക് പാപനാശം എന്ന പേരിൽ കമലഹാസനെ നായകനാക്കി ജിത്തു റീമെയ്ക്ക് ചെയ്തു. ദ ബോഡി എന്ന ഹിന്ദി സിനിമയും, തമ്പി എന്ന തമിഴ് സിനിമയും ജിത്തു ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. 2020 ൽ ദൃശ്യം 2 അദ്ദേഹം സംവിധാനം ചെയ്തു. ഒടിടി വഴി റിലീസ് ചെയ്ത സിനിമക്ക് ​ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. തന്റെ ജീവിത പങ്കാളിയായ ലിന്റയെ താൻ കണ്ടെത്തിയത് എങ്ങനെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ജീത്തു ജോസഫ്. വാക്കുകൾ,

ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഇടക്ക് പള്ളിയിൽ പോകുമ്പോൾ ഒരു പെൺകുട്ടിയെ കുറിച്ച് സുഹൃത്തുക്കൾ പറയുന്നത് കേട്ടത്. ആരാണ് ഈ കുട്ടി എന്നറിയാനുള്ള ആകാംക്ഷയിലാണ് പിന്നീട് പളളിയിലേക്ക് എത്തിയത്. പള്ളിയിൽ വെച്ചുകണ്ടെത്തിയ പെൺകുട്ടിയുമായി പിന്നീട് പരിചയമായി. ഏറ്റവും ഒടുവിൽ ഞാൻ ആ പെൺകുട്ടിയെക്കുറിച്ച് വീട്ടിൽ പറഞ്ഞു. അമ്മയും സഹോദരിയും കൂടി പിന്നീട് ലിന്റയെ പള്ളിയിൽ ചെന്ന് കണ്ടു

അമ്മയുടേയും സഹോദരിയുടെയും സംസാരത്തിന് ശേഷമാണ് വിവാഹാഭ്യർഥന നടത്തിയത്. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്. എന്നാൽ ഒരു എംഎൽഎയുടെ മകൻ എന്ന രീതിയിൽ ആയിരുന്നു ലിന്റ തന്നെ കണ്ടിരുന്നത്. ലിന്റയെ പരിചയപ്പെട്ട ശേഷം പള്ളിയിൽ പോക്ക് മുടക്കിയിട്ടില്ല. വെവ്വേറെ കുർബാനകളിൽ ആയിരുന്നു ആദ്യം പങ്കെടുത്തത് എങ്കിൽ പിന്നീട് ഒരുമിച്ചായിരുന്നു കുർബ്ബാന കൂടിയിരുന്നത്. ലിന്റ നിൽക്കുന്ന വരിയുടെ എതിർ വശത്ത് നിന്ന് അവളെ നോക്കി നിൽക്കുന്നതും എന്റെ ശീലമായിരുന്നു’

Written by admin

സിനിമയിൽ ഒരുപാട് ആൾകാർ അച്ഛനെ പലപ്പോഴായി മാറ്റി നിർത്തിയിട്ടുണ്ട്…. വെളിപ്പെടുത്തി മകൻ ഗോകുൽ… !!!

ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച ചിത്രം: അന്ന രാജൻ