in ,

പൊതുവേദിയിൽ സാരിയിൽ സ്റ്റൈലായി സായി പല്ലവി: ചിത്രങ്ങൾ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളി  കേന്ദ്രകഥാപാത്രമായി എത്തിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി. പിന്നീട് മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങൾ താരം ചെയ്തിരുന്നു. പ്രേമം ചിത്രത്തിലെ മലർ എന്ന കഥാപാത്രം മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒന്നാണ് ,ഇപ്പോൾ തെന്നിന്ത്യയിലെ മിന്നും താരമാണ് നടി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. തെന്നിന്ത്യയിലെ കുടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് സായി പല്ലവി. താരം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്.

സാരി ലുക്കിലുള്ള താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനാണ് താരം ഈ ലുക്കിൽ എത്തിയത്. മനോഹരമായ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു ,പലപ്പോഴും താരം ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത് സാരിയിലാണ് ‘ പുതിയ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമൻറുകൾ രംഗത്തെത്തിയത്.

അടുത്തിടെയാണ് സായി പല്ലവിയുടെ സഹോദരിയും സിനിമാരംഗത്തേക്ക് വരുന്ന സന്തോഷവാർത്ത അറിയിച്ചത് .സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധേയമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് .ഇൻസ്റ്റഗ്രാമിൽ നടിക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Written by admin

നിങ്ങളാരും എന്റെ ശരീരത്തിനെ വിമർശിക്കാനോ വിലയിടാനോ വരണ്ട ..സ്വിമിങ് സ്യൂട്ടിൽ ഹോട്ടായി നടി ഫറ ഷിബില ….

മകളുടെ വിവാഹത്തിന് വല്യേട്ടനെ പോലെ എന്റെ കൂടെ നിന്നു, നന്ദി പറഞ്ഞ് റഹ്‌മാൻ