in ,

മിസ്സ്‌ യൂ ചക്കരെ, അപ്പൊ ഹാപ്പി കല്യാണ ദിവസം: അർച്ചന സുശീലന് ആശംസകളുമായി താരങ്ങൾ

മലയാളം സീരിയലിലൂടെയും ബിഗ് ബോസ് സീസൺ മത്സരാർത്ഥിയായും പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന സുശീലൻ. കിരൺ ടിവിയിൽ അവതരിപ്പിച്ച ഒരു മ്യൂസിക് ഷോയിലൂടെയാണ് അർച്ചന പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. പിന്നീട് സീരിയലുകളിൽ താരം ശ്രദ്ധ നേടിയെടുത്തു ,ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷകരമായ ഒരു വാർത്തയാണ് നടി പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നത്.

അർച്ചനയുടെ ജീവിതത്തിലെ സന്തോഷ പൂർണ്ണമായ ഒരു ദിവസമാണ്, അർച്ചന വിവാഹിതയാവാൻ ഒരുങ്ങുന്നു. സെലിബ്രിറ്റികൾ അടക്കം താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ താൻ വിവാഹിതയാകുന്നു എന്ന കാര്യം താരം വെളിപ്പെടുത്തിയത്,
സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ‘എന്റെ മാനസപുത്രി’യിൽ സോഫിയുടെ ജീവിതം നരകതുല്യമാക്കിയ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

വളരെ സിമ്പിൾ ആയാണ് അർച്ചന ഗ്ലോറിയെ പ്രേക്ഷകർക്കു മുമ്പിലെത്തിച്ചത്. പിന്നീട് നിരവധി വില്ലത്തി വേഷങ്ങൾ താരത്തെ തേടിയെത്തി. അർച്ചനയുടെ വിവാഹ രഹസ്യം പരസ്യമാക്കിയത് ദിയ സന ആയിരുന്നു, ഇരുവരും ബിഗ്ബോസിൽ വച്ചുള്ള സുഹൃത്ത് ബന്ധമാണ്.ജീവിതത്തിൽ കൂടപ്പിറപ്പിറപ്പിനോളം പ്രിയപ്പെട്ട മുത്തേ Archanaa Suseelan. നിന്റെ സന്തോഷങ്ങളിൽ മാത്രം നിനക്ക് ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നായിരുന്നു ദിയ സോഷ്യൽ മീഡിയയിൽ എഴുതിയത് ,അമേരിക്ക വരെ എത്തണ കാര്യം നടക്കൂല. പക്ഷെ, ഇനി കൂടെ എന്തിനും മൈ ബ്രോ Praveen Nair ഉണ്ടല്ലോ… മിസ്സ്‌ യൂ ചക്കരെ. അപ്പൊ ഹാപ്പി കല്യാണ ദിവസം അർച്ചു & പ്രവീൺ’ എന്നും ദിയ കൂട്ടിച്ചേർത്തിട്ടുണ്ട്.

Written by admin

സിനിമ മോഹവുമായി നിരവധിപ്പേർ പ്രണയ അഭ്യർത്ഥന നടത്തിയവരുണ്ട്, രഞ്ജു രഞ്ജിമാർ

മകൾ കീർത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടാൻ ഉദ്ദേശം ഇല്ല. അവനെ വിടരുത് എന്നാണ് മോഹൻലാലും പറഞ്ഞത്. അവനെ തപ്പുകയാണ് സുരേഷ് കുമാർ… !!