in ,

സ്കൂൾ മാറുന്നത് ഒരു ഹോബി ആയിരുന്നോ : ആരാധകന് മറുപടിയുമായി അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

ഗോൾഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത് .

നിരവധിപേരാണ് പോസ്റ്റിന് കമൻറുകൾ നൽകി രംഗത്തെത്തിയത്. ഒരാൾ നൽകിയ കമൻറ് ന് അൽഫോൺസ് മറുപടിയും നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് നൽകിയിരിക്കുന്ന ചില കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധയിൽപെട്ടത്. അദ്ദേഹം 6 5 സ്കൂളുകളിൽ പഠിച്ചിട്ടുണ്ട് ,സ്കൂൾ മാറുന്നത് ഒരു ഹോബി ആയിരുന്നോ എന്നായിരുന്നു ആരാധകൻ കുറിച്ചത്. അതിന് അതെയെന്ന് അൽഫോൻസ് മറുപടിയും നൽകിയിട്ടുണ്ട്. നിരവധിപേരാണ് കമൻറ് ന് മറുപടിയുമായി രംഗത്ത് എത്തിയത്.പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ ആണ് മലയാളികൾ അൽഫോൺസ് പുത്രനെ അടുത്തറിഞ്ഞത്.

മലയാളത്തിലെ പ്രിയപ്പെട്ട നടൻ നിവിൻ പോളി ആയിരുന്നു ഈ ചിത്രത്തിലെ നായകനായത്. നിവിറ്റ് കരിയറിൽ ഒരു ബ്രേക്ക് നൽകി കൊടുത്ത ചിത്രവും പ്രേമമായിരുന്നു.

Written by admin

ദിലീപിന്റെ അടുത്ത് എന്ത് മരക്കാർ. മലയാള സിനിമയിൽ ദിലീപ് കുറിച്ച റെക്കോർഡ് തകർക്കാൻ മറ്റൊരു താരത്തിനും പറ്റിയിട്ടില്ല… !!

എന്റെ മുഖത്തെക്കാളും എല്ലാവർക്കും ഇഷ്ട്ടം തന്റെ തുടകളാണ്… തന്റെ എല്ലാ ചിത്രങ്ങൾക്കും മുന്നിൽ നിൽക്കുന്നത് ഭർത്താവ്… ജീവ നമ്പ്യാർ.. !!