മലയാളികളുടെ സ്വന്തം ജനപ്രിയ താരമാണ് ദിലീപ്. സഹ സംവിധായകൻ ആയിട്ടാണ് ദിലിപ് തന്റെ സിനമ ജീവിതം ആരംഭിക്കുന്നത്. എന്നാൽ സഹ സംവിധായകനിൽ നിന്ന് വളരെ പെട്ടന്ന് തന്നെ ദിലീപ് സിനിമയിൽ അഭിനയിക്കുകയും ജനപ്രിയ നായകനായി മാറുകയും ആയിരന്നു. ആരെയും കൊതിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് ദിലീപ് എന്ന താരത്തെ ഇത്രയധികം ആരാധകരെ ലഭിക്കാൻ കാരണം.
അന്നും ഇന്നും അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ താര രാജാവ്. ഇനിയിപ്പോൾ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ് താരത്തിന്റേതായി പുറത്ത് ഇറങ്ങാൻ ഉള്ള ചിത്രം. ചെറിയ മുടക്ക് മുത്തലിലാണ് ഈ സിനിമ എത്തുന്നത്. നാദിർഷായാണ് സിനിമ സംവിധാനം ചെയുന്നത്. ഇപ്പോൾ ദിലീപിന്റെ ചില രസകരമായ കണക്കുക്കൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മലയാള സിനിമ ദിലീപ് എന്ന ജനപ്രിയ നടൻ സൃഷ്ടിച്ച റെക്കോർഡുകൾ എന്ന നിലയിലാണ് ഈ കണക്കുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്. കണക്കുകൾ ഇങ്ങനെ. ദിലീപ് നായകനായി എത്തി 2010ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ചാ ഓടിയത് 100 ദിവസം കൂടതെ ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 4മാത്തെ സിനിമയായിരുന്നു. ശേഷം 2011 ചൈന ടൗൺ ഏതാണ്ട് നൂറിൽ കൂടുതൽ ദിവസങ്ങൾ ആണ് സിനിമ ഓടിയത് കൂടതെ ആ വർഷത്തെ എറ്റവും കളക്ഷൻ നേടിയ മുന്നാമത്തെ ചിത്രം ആയിരന്നു. അതിന് ശേഷം 2012 ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ മായാമോഹിനി 150 ദിവസമാണ് തിയേറ്ററിൽ ഓടിയത് ഈ സിനിമ ആ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. 2013 സൗണ്ട് തോമ സിനമ ഓടിയത് 100 ദിവസം കൂടതെ ആ വർഷം എറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ സിനിമ കൂടി ആയിരുന്നു. 2014റിങ് മാസ്റ്റർ 115 ൽ കൂടുതലാണ് ഓടിയത് കൂടാതെ ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രം ആയിരന്നു. ഈ കണക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ തുടരെ അഞ്ച് വർഷം വിഷുവിന് വൻ വിജയം നേടിയ മറ്റൊരു താരം മലയാള സിനിമയിൽ ഇല്ല എന്നാണ് ദിലീപിന്റ ആരാധകർ പറയുന്നത് കൂടാതെ ദിലീപ് എന്ന നടൻ ഉണ്ടക്കിയ ഈ റെക്കോർഡ് ഇതുവരെ മറ്റൊരു താരവും തകർത്തിട്ടില്ല എന്നുമാണ് ആരാധകരുടെ വാദം.