in

നാല് തലമുറ ഒരുമിച്ച് ഒരു ഫ്രെയിമിൽ, അമൂല്യ ചിത്രം പങ്കുവച്ച് സൗഭാഗ്യ

താരജോഡികളായ സൗഭാഗ്യ വെങ്കിടേഷിനും ഭർത്താവ് അർജുൻ സമോശേഖറിനും കഴിഞ്ഞ ദിവസമാണ് ആദ്യ കൺമണി പിറന്നത്. ഗർഭകാലം സൗഭാഗ്യ ആഘോഷമാക്കിയിരുന്നു. സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങിൽ തനിക്ക് പെൺകുട്ടി വേണമെന്നായിരുന്നു അർജുൻ വെളിപ്പെടുത്തിയത്. അർജുന്റെ ആഗ്രഹം പോലെ തന്നെ പെൺകുഞ്ഞാണ് ദമ്പതികൾക്ക് ജനിച്ചത്.

മകൾക്കൊപ്പമുള്ള ചിത്രങ്ങളും ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോകളുമെല്ലാം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ, ജീവിതത്തിലെ അമൂല്യമായൊരു നിമിഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. നാലു തലമുറകൾ ഒന്നിച്ചുള്ളൊരു ചിത്രമാണ് സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്. സൗഭാഗ്യയ്ക്കും മകൾ സുദർശനയ്ക്കുമൊപ്പം അമ്മ താരാ കല്യാണിനെയും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയും ചിത്രത്തിലുണ്ട്, ഒപ്പം അർജുന്റെ അമ്മയും.

ഇതൊരു വിലയേറിയ ചിത്രമല്ലേ? ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയേയും… അതിനാൽ ഒരു മുത്തച്ഛന്റെ ശുദ്ധമായ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ദൈവം എല്ലായ്‌പ്പോഴും ഒരാളെ എല്ലാത്തിൽ നിന്നും അകറ്റുന്നില്ല. ദൈവം അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു ഗ്രേറ്റ് മുത്തശ്ശിയെയും നൽകിയിരിക്കുന്നു, ” സൗഭാഗ്യ കുറിക്കുന്നു.

കുഞ്ഞ് ജനിച്ച സന്തോഷം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അർജുൻ ആരാധകരെ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’ എന്നാണ് താരാകല്യാൺ സൗഭാഗ്യയ്ക്ക് കുഞ്ഞ് പിറന്നപ്പോൾ സോഷ്യൽമീഡിയയിൽ കുറിച്ചത്. നിരവധി പേർ കുടുംബത്തിന് ആശംസകളുമായി രംഗത്തെത്തി.

ഇപ്പോൾ തങ്ങളുടെ ആദ്യ കൺമണിക്ക് സൗഭാഗ്യയും അർജുനും പേരിട്ടിരിക്കുകയാണ്. മകൾക്കൊപ്പമുള്ള ആദ്യ ചിത്രവും സൗഭാഗ്യ സോഷ്യൽ ലോകത്ത് പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളുടെ ആത്മാർഥമായ സ്‌നേഹത്തിനും പ്രാർഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു…. ഭാവിയിലും ഞങ്ങൾക്ക് ഇത് ആവശ്യമാണ്…. ഇവൾ സുദർശന അർജുൻ ശേഖർ’ മകൾക്കൊപ്പം ആശുപത്രി കിടക്കയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു.

അഭിനേതാക്കളായ രാജാറാം-താരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ ആഘോഷമായാണ് വിവാഹം നടന്നത്. ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് സ്‌കൂൾ ഏറ്റെടുത്ത് നടത്തുന്നത് സൗഭാഗ്യയും അർജുനും ചേർന്നാണ്. സൗഭാഗ്യയുടെ ബാല്യകാല സുഹൃത്തായിരുന്നു അർജുൻ. താര കല്യാണിന്റെ പക്കൽ നിന്ന് അർജുൻ നൃത്തം അഭ്യസിച്ചിരുന്നു. ആഘോഷമായിട്ടാണ് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ സൗഭാഗ്യയ്ക്കും അർജുനും ആശംസകളുമായി എത്തിയിരുന്നു.

Written by admin

എന്റെ മുഖത്തെക്കാളും എല്ലാവർക്കും ഇഷ്ട്ടം തന്റെ തുടകളാണ്… തന്റെ എല്ലാ ചിത്രങ്ങൾക്കും മുന്നിൽ നിൽക്കുന്നത് ഭർത്താവ്… ജീവ നമ്പ്യാർ.. !!

ഇത് എൻറെ പ്രിയപ്പെട്ട ചിത്രങ്ങളിൽനിന്ന്:  മകൾക്കൊപ്പം ശിവദ