in

ഇനി എത്ര ജന്മം ഉണ്ടായാലും രാധികയും കുഞ്ഞുങ്ങളും ഭാര്യയും മക്കളും ആയി വന്നാൽ മതി; സുരേഷ് ഗോപി

നടന്‍ സുരേഷ് ഗോപിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ആളാണ് ഭാര്യ രാധികയും. അഭിനേതാവും രാഷ്ട്രീയക്കാരനും ഒക്കെയായ ഭര്‍ത്താവിന്റെ തിരക്കുകള്‍ക്ക് ഇടയിലും കുടുംബ ജീവിതം ഇത്ര മനോഹരമായി കൊണ്ടു പോകുന്ന ഒരു അമ്മ കൂടിയാണ് രാധിക.

ഈ തിരക്കുകള്‍ക്ക് ഇടയില്‍ അല്‍പ്പം സമയം കിട്ടിയാല്‍ ഉടന്‍ തന്നെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സുരേഷ് ഗോപിയും ശ്രദ്ധിക്കാറുണ്ട്. ഇനി സമയം കിട്ടാറില്ലെങ്കിലും രാധികയ്ക്ക് തെല്ലും പരാതിയില്ല എന്നു വേണം സുരേഷ് ഗോപി മറ്റ് തിരക്കുകളില്‍ വ്യാപൃതന്‍ ആകുന്നതില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്.

ഇപ്പോഴിതാ രാധികയ്ക്ക് പകരം രാധിക മാത്രമാണെന്നും ഇനിയുള്ള ജന്മങ്ങളിലും തന്നോട് ഇത്രയേറെ ഇണങ്ങിയ രാധികയും മക്കളും തന്നെ തനിക്കൊപ്പം മതിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി. ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയും ഒക്കെയാണ് രാധിക. ഇത്തരത്തില്‍ കഴിവുകള്‍ ഏറെ ഉണ്ടെങ്കിലും ഭര്‍ത്താവിന്റെ തണലില്‍ കുടുംബിനിയായി കഴിഞ്ഞു വരുന്ന രാധികയോട് പ്രേക്ഷകര്‍ക്കും ബഹുമാനമാണ്.

സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ അപകടത്തില്‍ മരണപ്പെട്ടതാണ്. ഇക്കാര്യം വിങ്ങലോടെ സുരേഷ് ഗോപി ഇപ്പോഴും പല വേദികളിലും പങ്കുവെക്കാറുമുണ്ട്. ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് മറ്റു മക്കള്‍. അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഗോകുല്‍ 2016-ല്‍ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്. രാധികയെ ജീവിതത്തിലേയ്ക്ക് തെരഞ്ഞെടുത്തതിനെ കുറിച്ച് സുരേഷ് ഗോപി അന്ന് അച്ഛനോട് പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നത്രേ… ‘എനിക്ക് പെണ്ണ് കാണേണ്ട ഞാന്‍ കെട്ടിക്കോളാം’ എന്നുമായിരുന്നെന്ന്’ സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞ് വിവാഹ നിശ്ചയം അടക്കം കഴിഞ്ഞാണ് രാധികയെ നേരില്‍ കാണുന്നത് പോലും.

ഇപ്പോള്‍ സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്, ഇനി എത്ര ജന്മം ഉണ്ടെങ്കിലും ഭാര്യയായി രാധിക തന്നെ വേണം. രാധിക തന്നെ അത്രയേറെ മനസ്സിലാക്കിയിരിക്കുന്നു. മക്കളും അതുപോലെ തന്നെ. അച്ഛന്റെ തിരക്കുകളില്‍ പരിഭവമില്ലാതെ ഒപ്പം ചേരുന്ന മക്കള്‍.

സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലരും തള്ള് എന്നൊക്കെ പറയാറുണ്ടെങ്കിലും അതിലേറെ അസൂയയോടെയാണ് പലരും ഇവരുടെ കുടുംബ ജീവിതത്തെ നോക്കിക്കാണുന്നത്. കുട്ടികള്‍ക്കും ഭാര്യ രാധികയ്ക്കും സുരേഷ് ഗോപിയുടെ തിരക്കുകളില്‍ തെല്ലും പരിഭവം ഇല്ലെന്നതാണ് വാസ്തവം. കാരണം എത്ര തിരക്കുകളില്‍ ആണെങ്കിലും താരത്തിന് കരുതലുണ്ടാകും.

കുടുംബത്തെ മറന്നൊരു ജീവിതമല്ല, മറിച്ച് കുടുംബത്തോടൊപ്പമുള്ള തിരക്കുകളാണ് സുരേഷ് ഗോപി ആസ്വദിക്കുന്നത്സിനിമാ ഷൂട്ടിങ്ങുകള്‍ക്കിടയിലും കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ താരം സമയം കണ്ടെത്തിയിരുന്നു. രാഷ്ട്രീയ പ്രവേശം കൂടി ആയെങ്കിലും കുടംബത്തോടൊപ്പം അവരുടെ സന്തോഷ നിമിഷങ്ങളിലെല്ലാം താരത്തിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. വിവധ താരങ്ങള്‍ ഉള്‍പ്പെടെ അസൂയയോടെ നോക്കുന്ന കുടുംബമാണ് താരത്തിന്റേത്.

Written by Editor 2

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അത് നടന്നത്, ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു, അന്ന് കൂട്ടുകാരും സഹോദരന്മാരും ഒരുപാട് സഹായിച്ചിട്ടുണ്ട്; പീരിയഡ്‌സായ അനുഭവം തുറന്ന് പറഞ്ഞ് അമൃത നായർ

ഷൂട്ടിനിടയിൽ 5 ദിവസത്തെ ലീവിൽ കല്യാണം, ബ്രിട്ടീഷ് പൗരനുമായുള്ള പ്രണയവും വിവാഹവും, പക്ഷെ വരനെയോ വിവാഹ ചിത്രമോ പുറത്തു വിട്ടില്ല; തേപ്പുകഥകളെ കുറിച്ച് പറഞ്ഞ ദിവ്യ പിള്ളയുടെ വിവാഹം കുത്തിപൊക്കി ആരാധകർ; ഒടുവിൽ സത്യം വെളിപ്പെടുത്തി നടി ദിവ്യ പിള്ള..!