2009 ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ശിവദ. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം ഭാഗമായിട്ടുണ്ട്. വിവാഹത്തിനുശേഷം ശിവദാ കുറച്ചധികം കാലം അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് മകൾ ജനിച്ച ശേഷമാണ് ലൂസിഫർ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്.
ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്യാനും ശിവദയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ മകൾക്കൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൻറെ ജീവിതത്തിലെ പ്രിയപ്പെട്ട ചിത്രങ്ങളാണ് ഇവയെന്നും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. അമ്മയും മകളും വെളുത്ത വസ്ത്രം ധരിച്ച് ആണ് ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറ് കളുമായി രംഗത്തെത്തിയത്.
2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ സജീവമായപ്പോൾ താരത്തിന് നിരവധി അവസരങ്ങൾ ആയിരുന്നു വന്നത്. 2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചു പിന്നീട്സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്,വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു ചിത്രങ്ങളിലെ മികച്ച വേഷം കൈകാര്യം ചെയ്തു .മുരളി കൃഷ്ണയാണ് താരത്തിൻറെ ഭർത്താവ് ,താരം സിനിമയിൽ സജീവമായ വ്യക്തിയാണ്