അവതാരികയായി കടന്നുവന്ന് മലയാള സിനിമയിലെ പിന്നണി ഗാന രംഗത്ത് സജീവമായ താരമാണ് റിമി ടോമി. മിനി സ്ക്രീൻ ഷോയിലൂടെയാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്, മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള സിനിമയിലെ പിന്നണി ഗാന രംഗത്ത് സജീവമായി. ഇക്കാലം കൊണ്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. നടിയായും അവതാരികയും ഗായികയുമായി താരം പ്രേക്ഷക മനസ്സ് കീഴടക്കിയ കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരം ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച് വീണ്ടും ശ്രദ്ധ നേടുകയാണ്. അടുത്തിടെയാണ് താരം തടികുറച്ച് രംഗത്തെത്തിയത്, ഇത്തവണ പങ്കു വെച്ചിരിക്കുന്ന വീഡിയോ വർക്കൗട്ട് വീഡിയോ ആണ്, ജിമ്മിൽ നിന്നുള്ള താരത്തിനെ വർക്കോട്ട് വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമൻറ നൽകിയത്.
പോസിറ്റീവ് എനർജിക്ക് ഒരു പേരു കൊടുക്കാമെങ്കിൽ അതിന് റിമി ടോമി എന്ന് വിളിക്കാം എന്നാണ് ആരാധകർ ഏറെയും പറയുന്നത്. താരം യൂ ട്യൂബ് ചാനൽ ആരംഭിച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ 100000 സബ്സ്ക്രൈബ്സ് ഉണ്ടാവുകയും ചെയ്തു.‘പ്രചോദനത്തിലാണ് നിങ്ങൾ ആരംഭിക്കുന്നത് ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്.
View this post on Instagram