നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസിന്റെയും വിവാഹം ആഘോഷമാക്കി സഹ താരങ്ങൾ. വൻ സർപ്രൈസടക്കം ഇരുവർക്കും നൽകിയിരുന്നു. അപ്സരയുടെ ബ്ലൗസിലെ പ്രത്യേകതകളെക്കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. ഇത് നോക്കിയേ, ആറ്റുകാലമ്മയാണ്. വന്ന സമയം മുതൽ ഇതും പറഞ്ഞ് എന്നെ കളിയാക്കുകയായരുന്നു. ഞാൻ ഭയങ്കര ദേവി ഭക്തയാണ്. അപ്പോൾ ദേവിയുടെ രൂപം വേണമെന്ന് പറഞ്ഞിരുന്നു. ഇന്നലെയാണ് ഈ ബ്ലൗസ് കണ്ടത്. ഭഗവതിയുടെ രൂപം വേണമെന്നേ ഞാൻ പറഞ്ഞുള്ളൂ, ബാക്കിയെല്ലാം അവരാണ് ചെയ്തത്.
ഭഗവതിയുടെ രൂപമായതിനാൽ ചെയ്യുന്ന ആൾക്കാരെല്ലാം ഒരു മാസം വ്രതമെടുത്തിരുന്നു. നോൺ വെജൊക്കെ ഒഴിവാക്കി കൃത്യമായ വ്രതത്തിലായിരുന്നു അവർ. എല്ലാവരോടും നന്ദി പറയുകയാണ്. ഇവിടെ വന്നപ്പോൾ മുതൽ എല്ലാവരും ആറ്റുകാലമ്മയെന്നാണ് വിളിക്കുന്നത്. സാധാരണ മുന്നിൽ വന്നല്ലേ കല്യാണപ്പെണ്ണിനെ നോക്കുക. ഇത് പിന്നിൽ നിന്നാണ്.
ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സരയുടെ വേഷം. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. രണ്ടു വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രമാണ് സാന്ത്വനത്തിൽ ജയന്തിക്ക്. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. ദേവിയുടെ വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത ജയന്തി തൻറെ അമ്മായിയും ദേവിയുടേയും ബാലൻറേയും സഹോദരൻ ശിവൻറെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ് ഓരോന്നിനും തിരികൊളുത്തുന്നത്.സാന്ത്വനത്തിന് പുറമെ പൗർണമിതിങ്കൾ പരമ്പരയുടെയും ഭാഗമാണ് അപ്സര. മികച്ച മോഡൽ കൂടി ആണ് അപ്സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.