സംസ്ഥാനത്ത് ഇനി മുതൽ നാലു വ്യത്യസ്ത നിറങ്ങളിലുള്ള റേഷൻ കാർഡുകൾ. നിലവിലുണ്ടായിരുന്ന എപിഎൽ, ബിപിഎൽ കാർഡുകൾക്ക് പകരമാണ് പുതിയത്. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിനണ് മഞ്ഞ കാർഡ്. ആനുകൂല്യം: 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും പൂർണമായും സൗജന്യമായി. നീല കാർഡ്, സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക്. ആനുകൂല്യം: സബ്‍സിഡിയുള്ള ഓരോരുത്തർക്കും രണ്ടു കിലോ അരി രണ്ടു രൂപ. പിങ്ക് കാർഡ് മുൻഗണനാവിഭാഗത്തിന്. ആനുകൂല്യം: കുടംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം. വെള്ളകാർഡ് സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിന്. ആനുകൂല്യം: അരി 8.90 രൂപ നിരക്കിൽ. ഗോതമ്പ് 6.70 രൂപ നിരക്കിൽ.
പുതുതായി കാർഡിന് അപേക്ഷിക്കുമ്പോൾ നമുക്ക് വെള്ള കാർഡ് ആണ് ആദ്യം ലഭിക്കുക പിന്നീട് നമ്മൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധികാരികൾക്ക് ബന്ധപ്പെട്ട അപേക്ഷയും അതിലെ മാനദണ്ഡങ്ങളും മുൻനിർത്തി പൂരിപ്പിച്ചു നൽകിയതിനുശേഷം ലഭിക്കുന്ന മാർക്ക് അടിസ്ഥാനത്തിൽ ആണ് നമ്മൾ മുൻഗണനാ വിഭാഗത്തിൽ ആണോ മറ്റു കാർഡിൽ ഉൾപ്പെടുന്നവർ ആണോ എന്ന് തീരുമാനിക്കപ്പെടുന്നത്. നിലവിൽ പലരും വെള്ള കാർഡും നീല കാർഡും കൈവശം വച്ച് എ വൈ കാർഡിൽ നിന്നും ബി പി എൽ കാർഡ് ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടവർ ആയിരിക്കും അത്തരക്കാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ എത്തി മേൽപ്പറഞ്ഞ അപേക്ഷയും തങ്ങളുടെ ശോചനീയ അവസ്ഥ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കിയാൽ മുൻഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കപെടാം.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലഭിച്ച ഇത്തരം അപേക്ഷകളുടെ അടിസ്ഥാനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗതിനാണ് മുൻഗണനാ വിഭാഗത്തിൽ എത്താൻ സാധിക്കുക. പിന്നെ ആർക്കൊക്കെ അപേക്ഷിക്കാൻ പാടില്ല എന്ന് നോക്കാം. വീട് 1000 സ്ക്വയർ ഫീറ്റ് പാടില്ല, സർക്കാർ അർദ്ധ സർക്കാർ പെൻഷൻ പറ്റുന്നവരോ സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ ആവാനോ പാടില്ല, ഉപജീവന മാർഗ്ഗത്തിനു അല്ലാതെ സ്വന്തമായി വാഹനം ഉള്ളവർ, തുടങ്ങിയ കാറ്റഗറിയിൽ പെട്ട ആൾക്കാർ മുൻഗണനാ വിഭാഗം കാർഡിനുവേണ്ടി അപേക്ഷിക്കേണ്ടതില്ല.