മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപൻ മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കുഞ്ഞ് ജനിച്ച ശേഷം എല്ലാ വിശേഷങ്ങളും ദീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. 2019 ജൂലൈ 22 നായിരുന്നു ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകൾക്കും നൽകിയിരിക്കുന്നത്. സരസ്വതിയെന്നാണ് അമ്മയുടെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടന്റെ ഭാര്യ മായ അമ്മയെക്കുറിച്ചും സഹോദരനെക്കുറിച്ചും എഴുതിയ വാക്കുകൾ ആണ് ശ്രദ്ധേയമായി മാറുന്നത്. എൻറെ പ്രിയപ്പെട്ട അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ… എൻറെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തി.. എൻറെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ വലുതാണ്.. എന്നും എൻറെ ശക്തി.. ഞങ്ങളെ ഞങ്ങൾ ആക്കി മാറ്റിയ ആൾ.. ഞങ്ങൾക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ‘അമ്മ ആണ്.. എന്നും അമ്മക്ക് ആയുർ ആരോഗ്യം നൽകണേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഈ അമ്മയുടെയും അച്ഛന്റെയും മകളായി പിറക്കാൻ ആഗ്രഹിക്കുന്നു. പാതി വഴിയിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം അന്ന് അമ്മയും ചേട്ടനും കൊണ്ട വെയിൽ ആണ് ഇന്നത്തെ എൻറെ തണൽ.. അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും ആണ് ഇന്നും ഞങ്ങളുടെ ശക്തി.. അമ്മക്ക് തുല്യം അമ്മ മാത്രേ ഉള്ളു.. ഒരുപക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതൽ എന്നെ സ്നേഹിക്കുന്ന വ്യക്തി..
എൻറെ ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ.. അച്ഛന് പകരം വെക്കാൻ ആരും ഇല്ല എന്നാലും എൻറെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടനും.. അച്ഛന് പകരം ആ സ്ഥാനത്തു ചേട്ടൻ മാത്രേ ഉള്ളു ….എൻറെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും ആണ്… ഇങ്ങനെ ഒരു സഹോദരനെ കിട്ടിയതിൽ ഞാൻ ഭാഗ്യവതി ആണ് അന്നും ഇന്നും… ഇനിയും പല ജന്മങ്ങളിലും നമ്മൾ സഹോദരങ്ങൾ ആയി ജനിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു…