സീരിയല്‍ രംഗത്തെ മികച്ച കഥാപാത്രങ്ങളിലൂടെ മലായളികളുടെ സ്വീകരണ മുറികളില്‍ നിറ സാന്നിദ്ധ്യമായ നടിയാണ് കാര്‍ത്തിക കണ്ണന്‍. നിരവധി സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ട് ഉണ്ടെങ്കിലും സീരിയലുകളിലൂടെ ആണ് നടി ആരാധകര്‍ക്ക് സുപരിചിതയായത്
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്ന കാര്‍ത്തിക പറയുന്നു. ഭ്രമണം മുതല്‍ അപ്പച്ചി കഥാ പാത്രങ്ങള്‍ ആണ് ചെയ്യുന്നത്. അന്ന് അത് ക്ലിക്ക് ആയിരുന്നു. അങ്ങനെ തനിക്ക് ലഭിക്കുന്നതെല്ലാം അപ്പച്ചി കഥാപാത്രങ്ങള്‍ ആണെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആളുകള്‍ തന്നെ വിളിക്കുന്നത് അപ്പച്ചി എന്നാണെന്നും കാര്‍ത്തിക പറയുന്നു.
അതേസമയം, പ്രണയിച്ചതിന്റെ പേരില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായാണ് താരം പ്രതികരിച്ചത്. കൗമാര കാലത്തെ രസകരമായ സംഭവങ്ങള്‍ അതിന്റെ രസം ഒട്ടം ചോരാതെയാണ് കാര്‍ത്തിക പങ്കു വെക്കുന്നത്. എനിക്ക് തേപ്പ് കിട്ടിയിട്ടില്ല പക്ഷേ ഞാന്‍ ഒരുപാട് പേരെ തേച്ചിട്ടുണ്ട്, ഏഴാം ക്ലാസില്‍ വച്ചിട്ട് പ്രേമിച്ച് തുടങ്ങിയതാണ്. തനിക്ക് തേപ്പ് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ കാര്‍ത്തിക, താന്‍ ഒരുപാട് ആളുകളെ തേച്ചിട്ടുണ്ട് എന്ന് പറയുന്നു. എനിക്ക് പിന്നെ എല്ലാവരെയും കൂടി കല്യാണം കഴിക്കാന്‍ ആകുമോ.
ഒരു കാമുകന്റെ കൈയ്യില്‍ നിന്നും മറ്റൊരു കാമുകന്റെ കൈയിലേക്ക് കത്തൊക്കെ കൊടുത്തു വിട്ടിട്ടുണ്ട്, കാര്‍ത്തിക പറയുന്നു.അതൊക്കെ ആ കാല ഘട്ടത്തിലെ തമാശയാണ്. നമ്മള്‍ മരിക്കാന്‍ കിടക്കും വരെയും പ്രണയിക്കണം എന്ന് താരം പറയുന്നു. ഒരുപാട് ആളുകള്‍ ഇഷ്ടം ആണെന്ന് ഒക്കെ പറയാറുണ്ട്. ഒരുപാട് പ്രേമം ഒക്കെ ഉണ്ടായിരുന്നു. ഞാന്‍ ഏഴാം ക്ലാസില്‍ വച്ചിട്ട് പ്രേമിച്ച ആളാണ്. അത് കഴിഞ്ഞു ഒരുപാട് പ്രേമം ഉണ്ടായിട്ടുണ്ട്. വണ്‍ സൈഡായതും അല്ലാത്തതുമായ പ്രണയങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പിന്നെ കണ്ണന്‍ ആണ് ഹത ഭാഗ്യന്‍ ആയത്, കാര്‍ത്തിക പറഞ്ഞു.
പ്രണയം വല്ലാത്തൊരു ഫീലാണ്. നമ്മുടെ മനസ്സൊക്കെ നല്ല ഫ്രഷ് ആകും. പ്രണയം മറ്റൊരു രീതിയിലേക്ക് പോകരുത്.ഇന്ന് കേൾക്കുന്നതു പോലെ കൊലപാതകം ആത്മഹത്യ എന്ന നിലയിലേക്ക് ഒന്നും പോകാതെയുള്ള പ്രണയം ആണ് വേണ്ടത്. നമുക്ക് ഏതിനെയും പ്രണയിക്കാം പ്രകൃതിയെ പ്രണയിക്കാം വസ്ത്രങ്ങളെയും ഒക്കെയും പ്രണയിക്കാം. പോസീസീവ്‌നെസ്സ് ഇല്ലാതെയുള്ള പ്രണയം ആയിരിക്കണം എന്നും കാര്‍ത്തിക ഓര്‍മ്മിപ്പിക്കുന്നു.
അതേ സമയം പ്രണയത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെയും താരം കുറ്റപ്പെടുത്തി. കൊച്ചിനെ കൊന്നിട്ട് കാമുകന്റെ കൂടെ പോകുന്ന ചീപ്പ് പ്രണയങ്ങള്‍. ഒരു തരത്തിലും അതിനോടൊന്നും യോജിക്കുന്നില്ല. മനസ്സില്‍ പ്രണയം ഏതൊരു മനുഷ്യനും നല്ലതാണ്, അതും ശുദ്ധ പ്രണയം, താരം പറഞ്ഞു.