സീരിയൽ താരം ആലിസ് ക്രിസ്റ്റി ഇന്നാണ് വിവാഹിതയായത്. സജിൻ ആണ് വരൻ. സജിന്റെ സ്വദേശമായ പത്തനംതിട്ടയിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. ഒന്നര വർഷം മുൻപ് ഉറപ്പിച്ച വിവാഹം കോവിഡും മറ്റു തിരക്കുകളും കാരണം മാറ്റിവെച്ചിരുന്നു. പിന്നീട് ഇരുകൂട്ടർക്കും സൗകര്യമായ ഒരു സമയത്ത് വിവാഹം നിശ്ചയിക്കുകയായിരുന്നു. വിവാഹത്തിൻറെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു.നിരവധി പേരാണെന്ന് വിവാഹചിത്രങ്ങൾക്ക് കമൻറുകൾഉമായി രംഗത്തെത്തിയത്. വിവാഹത്തെന്റെയും വിരുന്നിലയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്.
ഡിസൈനർ ഗൗണിലാണ് ആലിസ് വധുവായി ഒരുങ്ങി എത്തിയത്. റോയൽ ബ്ലൂ സ്യൂട്ട് ആയിരുന്നു വരന്റെ വേഷം. മിസിസ് ഹിറ്റ്ലർ, തിങ്കൾ കലമാൻ തുടങ്ങിയ സീരിയലുകളിലാണ് ആലിസ് ഇപ്പോൾ അഭിനയിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് താരം.
താരത്തിന്റെ യൂട്യൂബ് ചാനൽ ലൂടെ പുതിയ വീട് വെച്ചതിന്റെ വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. അന്ന് വരനെയും പരിചയപ്പെടുത്തിയിരുന്നു. വിവാഹം അടുത്ത ഉണ്ടാകുമെന്നും എല്ലാവരുടെയും അനുഗ്രഹം വേണം എന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. വിവാഹദിനത്തിൽ ആലിസ് തനിയെയാണ് അണിഞ്ഞൊരുങ്ങി ഇരിക്കുന്നത്. വീഡിയോകളും താരം യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ചുളള എല്ലാ മുഹൂർത്തങ്ങളും താരം ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചു കഴിഞ്ഞു.