സീരിയൽ പ്രേമികൾക്കിടയിൽ വളരെ പ്രിയങ്കരിയായ താരമാണ് ആലീസ് ക്രിസ്റ്റി ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുള്ള താരമാണ് ആലീസ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ താരത്തിനുണ്ട് ഒപ്പം തന്നെ സ്റ്റാർ മാജിക്കലും സജീവസാന്നിധ്യമാണ് ഇപ്പോൾ താരം തന്റെ ചില വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് കൂടുതലും യൂട്യൂബിൽ താരം പങ്കുവെക്കുന്നത് കപ്പിൽ വീഡിയോകളാണ് പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു സർജറി ചെയ്യുവാനായി താരം പോകുന്നതിനെക്കുറിച്ച് ആയിരുന്നു വീഡിയോയിൽ പറയുന്നത് നിരവധി പ്രതീക്ഷയോടെയാണ് ഡോക്ടറെ കാണാൻ വേണ്ടി താരം പോയത് എന്നും പറയുന്നുണ്ട്
എന്നാൽ താൻ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ടെസ്റ്റിന്റെ റിസൾട്ട് എന്നാണ് താരം പറയുന്നത് തന്റെ കണ്ണുകൾക്ക് വേണ്ടിയുള്ള ഒരു ശാസ്ത്രക്രിയയ്ക്കാണ് പോയത് കാലങ്ങളായി തനിക്ക് കാഴ്ചയ്ക്ക് പ്രശ്നമുണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ കണ്ണട വയ്ക്കുന്നുണ്ട് ദൂരക്കാഴ്ചയ്ക്കാണ് പ്രശ്നം. അതുകാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് നേരത്തെ ലെൻസ് ഉപയോഗിച്ചിരുന്നു എന്നാൽ അത് കണ്ണിന് ഇൻഫെക്ഷൻ വരാൻ ഇടയാക്കി. അതോടെയാണ് കണ്ണട വയ്ക്കുന്നത് കണ്ണട ഒഴിവാക്കാം എന്ന ആലോചനയിലായിരുന്നു താൻ അങ്ങനെയിരിക്കുകയാണ് തന്റെ കസിൻസ് സർജറിയിലൂടെ അത്തരം ഒരു കാഴ്ച പ്രശ്നം പരിഹരിക്കുന്നത് ഇതോടെ താനും ആ ശസ്ത്രക്രിയ ആകാമെന്ന് തീരുമാനിച്ചു
എന്നാൽ അത് ചെയ്യണമെങ്കിൽ കണ്ണിന്റെ ഞരമ്പുകൾ പൂർണ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ് അങ്ങനെയാണ് ഡോക്ടറെ കാണാൻ എത്തുന്നത് എന്നാൽ സ്കാനിങ്ങും ടെസ്റ്റും ഒക്കെ നടത്തിയപ്പോൾ പ്രശ്നങ്ങളുണ്ടായി ആദ്യത്തെ ടെസ്റ്റിൽ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല അപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ സർജറി ചെയ്യാൻ തീരുമാനിച്ചു എന്നാൽ കണ്ണിന്റെ റെറ്റിനയിലെ ഞരമ്പുകൾ ദുർബലമാണ് എന്ന സ്കാനിങ്ങിൽ കണ്ടെത്തി അതുകൊണ്ടുതന്നെ ട്രീറ്റ്മെന്റ് എടുത്താൽ മാത്രമേ സർജറി ചെയ്യാൻ സാധിക്കുകയുള്ളൂ. അതിന് ഒരു മാസത്തോളം വേണ്ടിവരും. എങ്കിലും അതിനുശേഷം സർജറി നടത്താം എന്ന് ആശ്വാസം തനിക്കുണ്ട് താനിപ്പോള് സർജറിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും താരം പറയുന്നുണ്ട് ഒരുപാട് പ്രതീക്ഷയോടെയാണ് താൻ ഡോക്ടറെ കാണാൻ എത്തിയത് എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ ഇട്ടിരിക്കുന്നത് പലരും പല തരത്തിലുള്ള കമന്റുകളാണ് നൽകുന്നത്