in

ഈ യാത്ര കഠിനമാണെന്ന് അറിയാം,പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്- മനീഷ കൊയ്‌രാള.

ഒരു കാലത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു മനീഷ കൊയ്‌രാള. ഗർഭാശയ കാൻസറെന്ന മഹാമാരിയെ ധൈര്യപൂർവ്വം നേരിട്ടിട്ടുള്ള വ്യക്തിയാണ് മനീഷ. 2012ലാണ് മനീഷയ്ക്ക് അണ്ഡാശയ ക്യാൻസറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ഹോസ്പിറ്റൽ കിടക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് കുറിപ്പ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ’ഈ യാത്ര കഠിനമാണെന്ന് അറിയാം. പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ഞാൻ ആ​ഗ്രഹിക്കുന്നു.ക്യാൻസറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെ. ‘പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും പറഞ്ഞ് ബോധവത്കരിക്കേണ്ടതുണ്ട്. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു.

തമിഴിലും ഹിന്ദിയിലും ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്ത താരം, ക്യാൻസർ ബാധിച്ച് രോഗത്തോട് പൊരുതുമ്പോൾ തന്നെ ആഘോഷിച്ച സിനിമ മേഖലയിൽ നിന്നും ആരും ഒപ്പം ഉണ്ടായിരുന്നില്ലെന്നും തുറന്നുപറഞ്ഞിട്ടുണ്ട്. അർബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ ‘ഹീൽഡ്: ഹൗ ക്യാൻസർ ഗെവ് മി എ ന്യൂ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ മനീഷ പങ്കുവച്ചിരുന്നു.

Written by admin

സിനിമയെ കൂടുതൽ ആകർക്ഷികാൻ വേണ്ടി തന്നോട് പൂർണ ന ഗ്ന്ന യായി അഭിനയിക്കാൻ ആവിശ്യപ്പെട്ടു.. ഞെട്ടിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തി സംഗീത.. !!

മുൻപ് സംഭവിച്ച തെറ്റുകൾ വീണ്ടും ആവർത്തിക്കില്ല. അത്തരം സീനുകൾ അഭിനയിക്കും മുൻപ് കുറഞ്ഞത് നൂറ് തവണയെങ്കിലും ആലോചിക്കും.. മനസ്സ് തുറന്ന് ഹണി റോസ്.. !!