in

ആഗസ്റ്റ് മാസത്തിൽ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവ

ആ​ഗസ്റ്റ് മാസത്തിൽ സാധാരണക്കാരായ റേഷൻ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് നിരവധി ആനുകൂല്യങ്ങളാണ്. കോവിഡ് നീണ്ടുപോകുന്ന സാഹചര്യത്തിൽ പലരും പ്രതിസന്ധിയിലായതിനാലാണ് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ആനുകൂല്യങ്ങൾ കൂട്ടിയത്.എല്ലാ കാർഡ്കാർക്കും 500 രൂപ വിലവരുന്ന ഓണക്കിറ്റും ലഭിക്കുന്നതാണ്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, അഞ്ച് കിലോ ഗോതമ്പും ലഭിക്കുന്നു, അതോടൊപ്പം ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് കാർഡിലെ ഓരോരുത്തർക്കും നാല് കിലോഗ്രാം അരിയും, ഒരു കിലോ ഗോതമ്പും രണ്ട് രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി മഞ്ഞ, പിങ്ക് റേഷൻകാർഡിലെ ഓരോരുത്തർക്കും അഞ്ച് കിലോ അരിയും, കാർഡ് ഒന്നിന് ഒരു കിലോ പയർ/കടല ലഭിക്കുന്നതാണ്, ഈ ആനുകൂല്യം ഓഗസ്റ്റ് 21 മുതലായിരിക്കും ലഭിച്ചു തുടങ്ങുക.

നീല കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി നാലു രൂപ നിരക്കിൽ ലഭിക്കുന്നതാണ്, പിന്നെ ഒന്ന് മുതൽ മൂന്നു കിലോഗ്രാം വരെ ആട്ട കിലോക്ക് 17 രൂപയ്ക്ക് ലഭ്യമായിരിക്കും. വെള്ളക്കാർക്ക് കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപക്ക് ഒപ്പം ഒരു കിലോ മുതൽ 3 കിലോ വരെ ആട്ട കിലോ 17ന് ലഭിക്കുന്നതാണ്. ഇതുകൂടാതെ നീല, വെള്ള കാർഡുകാർക്ക് സർക്കാർ സ്പെഷ്യൽ അരി അതായത് 10 കിലോ അരി 15 രൂപ നിരക്കിൽ നൽകുന്നതാണ്.

Written by admin

നാല് ലക്ഷം രൂപ ലഭിക്കുന്ന ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കറ്റാർവാഴയുടെ ​ഗുണങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല, അറിയാം വിശദമായി