മലയാള സിനിമയിൽ കോമഡി താരമായും ഹാസ്യ താരമായും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ലക്ഷ്മി പ്രിയ . ഒരേസമയം ബിഗ് സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ താരം കൂടിയാണ്. എന്നാൽ മറ്റ് താരങ്ങളെകാളും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ ഒരുപിടി മുന്നിലാണ് താരം.
സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകൾ തുറന്ന് പറയുകയും അതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ താരത്തെ തേടി എത്തിയിട്ടുണ്ട്. താരം അഭിനയിച്ചുകൊണ്ട് വൻ ശ്രദ്ധ നേടിയ സിനിമയായിരുന്നു സീനിയേഴ്സ്. മലയാള സിനിമയിലെ വമ്പൻ താരങ്ങളായ ബിജുമേനോൻ, ജയറാം, കുച്ചക്കോബോബൻ, മനോജ് കെ ജയൻ തുടങ്ങിയ ഒരുപാട് താരങ്ങൾ ആയിരന്നു സിനിമയിൽ നായകന്മാരായി എത്തിയത്. ഈ സിനിമയിൽ അഭിനയത്തിലൂടെ ലക്ഷ്മി പ്രിയ എന്ന താരത്തെ കൂടുതൽ മലയാളികൾ ഇഷ്ടപ്പെടാനും അറിയപ്പെടാനും ആരംഭിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ സിനിമയിൽ താരം അഭിനയിച്ച കഥാപാത്രത്തെ കുറിച്ച് പറയുകയാണ് താരം. സിനിമയിൽ തന്റെ വയർ കാണിക്കുന്ന ഒരു സീൻ ഉണ്ട്.
എന്നാൽ സിനിമയിൽ തന്റെ സീനിൽ കാണിച്ചിരിക്കുന്ന വയർ തന്റേതല്ല എന്നാണ് താരം പറയുന്നത്. സിനിമയിൽ താൻ ഒരു ടീച്ചറിന്റെ വേഷത്തിലാണ് എത്തിയത് അതുകൊണ്ട് തന്നെ ഒരു ടീച്ചർ ആയത്കൊണ്ട് തന്നെ ഒരിക്കലും അതിൽ ഒരുപാട് സെക്സിയാവൻ ഒരു ടീച്ചർക്ക് സാധിക്കില്ല. ഇത്തരത്തിൽ സിനിമയിൽ വയർ കാണിക്കുന്ന ഒരു സീൻ ചെയ്യാൻ പറഞ്ഞിരുന്നു എന്നാൽ തനിക്ക് അത് ചെയ്യാൻ പറ്റിയില്ല.
ഇത്തരം സീനിൽ അഭിനയിക്കാൻ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് അഭിനയിക്കാതെ തിരിച്ചു പോകുവാൻ നിന്നപ്പോൾ ആയിരന്നു ജയറാമേട്ടനും മറ്റ് താരങ്ങളും വന്ന് അഭിനയിക്കാതെ പോകരുത് അതിൽ മോശമായി ഒന്നും ഇല്ല എന്ന് പറയുകയും ശേഷം ആണ് താരം അതിൽ അഭിനയിക്കുന്നത്. സിനിമയിൽ ഒരു സീനിൽ കാണിച്ച വയർ തന്റേത് അല്ലായിരുന്നു. തന്റെ വയറിനെ കാളും ഭംഗിയുള്ള വയറായിരുന്നു അത് എന്നാണ് താരം പറഞ്ഞത്.