in

ആദ്യമായി കാണുമ്പോള്‍ ലക്ഷ്മി പ്രിയയ്ക്ക് 17 വയസ്സായിരുന്നു, മൂക്ക് കയറിടാന്‍ പറ്റിയ ആള്‍ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നി; ജയേഷ് വെളിപ്പെടുത്തുന്നു

ലക്ഷ്മിപ്രിയയെ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ തന്റേടിയായ ഒരു കഥാപാത്രമാകും മനസ്സില്‍ തെളിയുക. അതുതന്നെയാണ് ആളുടെ യഥാര്‍ത്ഥ ചിത്രം എന്നത് ബിഗ് ബോസിലൂടെ വ്യക്തമാകുകയും ചെയ്തു. ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് മൂക്ക് കയറിടാന്‍ പറ്റിയ ആള്‍ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നിയെന്നാണ് ഭര്‍ത്താവ് ജയേഷ് വെളിപ്പെടുത്തുന്നത്. അപ്പോള്‍ പിന്നെ കൂടുതലൊന്നും പറയേണ്ടല്ലോ…?

ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ താരമാണ് ലക്ഷ്മിപ്രിയ. മറ്റുള്ള മത്സരാര്‍ത്ഥികളെക്കാള്‍ മുന്‍പ് പ്രേക്ഷകര്‍ക്ക് പരിചയമുള്ള ആളെന്ന നിലയ്ക്ക് ഒരു പ്രത്യേക മമത ആദ്യം തന്നെ പലര്‍ക്കും തോന്നിയിരുന്നു. അപവാദങ്ങള്‍ ഇടയ്ക്കിടെ ഉയരുന്നുണ്ടെങ്കിലും ലക്ഷ്മി ഇതൊന്നും മൈന്‍ഡ് ചെയ്യാറേയില്ല. സിനിമയിലും സീരിയലിലും സജീവമായ ലക്ഷ്മി പ്രിയക്ക് ബിഗ് ബോസ് ഷോയിലേക്ക് മുന്‍പും ക്ഷണം ലഭിച്ചിരുന്നു.

എന്നാല്‍ താരത്തിന്റെ മകള്‍ തീരെ ചെറിയ കുഞ്ഞ് ആയിരുന്നതിനാല്‍ അന്നൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ ബിഗ് ബോസില്‍ എത്താന്‍ ലക്ഷ്മിയെ ഭര്‍ത്താവ് സഹായിച്ചിരിക്കുകയാണ്.

യൂട്യൂബ് ചാനലിലൂടെ അടുത്തിടെയാണ് അദ്ദേഹം ലക്ഷ്മിപ്രിയ ബിഗ് ബോസ് ഷോയില്‍ എത്തിയതിനെപ്പറ്റിയും തന്റെ ജീവിതത്തില്‍ ലക്ഷ്മിപ്രിയ എങ്ങിനെ എത്തി എന്നതിനെ പറ്റിയുമെല്ലാം പറഞ്ഞത്. മകളുടെ കാര്യം താന്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞാണ് ഇത്തവണ ലക്ഷ്മിപ്രിയയെ ജയേഷ് ബിഗ് ബോസ് വീട്ടിലേക്ക് അയച്ചതത്രേ.

ആദ്യമായി ലക്ഷ്മി പ്രിയയെ കണ്ടത് വലിയ ഒരു കഥയാണെന്നും അത് ഒരു ലൈഫിലേക്ക് എത്തുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായെന്നും ജയേഷ് വ്യക്തമാക്കി. എന്തോ ഒരു വൈബ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

ആ സംഭവം ഇങ്ങനെ, ഒരു ഗാനമേള റിഹേഴ്സലിന് വേണ്ടിയായിരുന്നു ഞാന്‍ ലക്ഷ്മി താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയത്. അച്ഛന്‍ പട്ടണക്കാട് പുരുഷോത്തമന്‍ നയിച്ചിരുന്ന ഗാനമേള ആയിരുന്നു അത്. കൊച്ചിന്‍ അമ്മിണിയെന്ന ആര്‍ടിസ്റ്റിന്റെ വീട്ടില്‍ നാടക ക്യമ്പുണ്ടായിരുന്നു. അവരുടെ വീട്ടിലായിരുന്നു ലക്ഷ്മിയും അന്ന് താമസിച്ചിരുന്നത്. പാടാന്‍ വേണ്ടിയാണ് അച്ഛന്‍ എന്നെ അങ്ങോട്ടേക്ക് വിളിച്ചത്.

എംജി ശ്രീകുമാറിന്റെ പാട്ടുകളൊക്കെയായിരുന്നു ഞാന്‍ പാടിയത്. ദാസേട്ടന്റെ പാട്ടുകള്‍ അച്ഛനാണ് പാടിയിരുന്നത്. ഞാന്‍ വീട്ടിലായിരുന്ന സമയത്താണ് അച്ഛന്‍ വിളിച്ച് നീ വരണം മൂന്നാല് പാട്ട് പാടണമെന്ന് പറഞ്ഞത്. ഈ സമയം ഞാന്‍ പാടുന്ന പാട്ടുകളെല്ലാം ലക്ഷ്മി കേള്‍ക്കുന്നും കൈയ്യടിക്കുന്നും ഉണ്ടായിരുന്നു.

ഞാന്‍ പാടുമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു എങ്കിലും ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എന്നെ വിവാഹം കഴിക്കാനുള്ള ലക്ഷ്മിപ്രിയയുടെ താല്പര്യം ഇങ്ങനെയാണ് വെളിപ്പെടുത്തിയത്. ചൂടുവെളളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ശബ്ദം നിലനിര്‍ത്തേണ്ടതിനെ കുറിച്ചെല്ലാം ലക്ഷ്മി പറഞ്ഞപ്പോള്‍ ഇങ്ങിനെ ഉള്ള ഒരാളെയാണ് തനിക്ക് ജീവിതത്തിലേക്ക് ആവശ്യമെന്ന് തോന്നിയതായി ജയേഷ് പറയുന്നു. തുടര്‍ന്ന് താന്‍ നമ്പര്‍ കൊടുക്കുകയും ഇടയ്ക്കിടെ വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെന്നും ജയേഷ് പറയുന്നു.

Written by Editor 2

ജോലി വേണമെന്ന് അച്ഛന്‍, അഭിനയ രംഗത്ത് എത്താന്‍ വേണ്ടി നഴ്‌സിംഗ് പഠിക്കാന്‍ പേയി, ജോലിയും കിട്ടി, ഹരിത ജി നായരൂടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

കുലപുരുഷന്മാരും കുലസ്ത്രീകളും ഇനി എന്റെ തുണിയുടെ ഇറക്കം കുറവ് കണ്ട് ഭ്രാന്തൻമാരാകും,നിമിഷ പറയുന്നത് കേട്ടോ