in

പുനീതിന്റെ മൃതദേഹത്തിനരികില്‍ ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് നടന്‍ ശരത് കുമാര്‍

അവിചാരിതമായി വിടവാങ്ങിയ സൂപ്പര്‍താരം പുനീത് രാജ്‌കുമാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ നടന്‍ ശരത് കുമാറെത്തി.അല്‍പനേരം പുനീതിന്റെ മൃതദേഹത്തില്‍ നോക്കിയ ശരത് കുമാര്‍ തുടര്‍ന്ന് ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു.ശരത് കുമാറുള്‍പ്പടെ സിനിമ ലോകത്തെ പ്രമുഖരും പൊതുജനങ്ങളുമടക്കം വന്‍ ജനാവലിയാണ് പുനീതിനെ അവസാനമായി കാണാന്‍ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ എത്തിയത്.

പലരും ദു:ഖം താങ്ങാനാകാതെ കരയുകയായിരുന്നു.വെള‌ളിയാഴ്‌ച ആരോഗ്യസ്ഥിതി അല്‍പം മോശമായിരുന്നിട്ടും ശനിയാഴ്‌ച പതിവ് വര്‍കൗട്ടിനായി ജിമ്മിലെത്തിയപ്പോഴാണ് പുനീതിന് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് 10 മിനുട്ടിനകം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുമണിയോടെ 46 വയസുകാരനായ നടന്‍ വിടവാങ്ങി.

വ്യാഴാഴ്ച രാത്രി മുഴുവന്‍ പുനീതിന് നെഞ്ചില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന്‍ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച്‌ വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി നെഞ്ചില്‍ അസ്വസ്ഥതകള്‍ തോന്നിയത് സൈലന്റ് അറ്റാക്കിന്റെ തുടക്കമായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാത്രി ആരോഗ്യപരമായ അസ്വസ്ഥതകള്‍ തോന്നിയെങ്കിലും പുനീത് അത് കാര്യമായി എടുത്തില്ല.

Written by admin

സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതിൽ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താൻ, കക്ഷി അമ്മിണിപിള്ള താരം

കാമുകൻ ദുബായിൽ നിന്നും നാട്ടിൽ എത്തുമ്പോൾ തന്റെ കൂടെ ഓരേ വീട്ടിലായിരുന്നു താമസം… ഏതാണ്ട് ലിവിങ് ടുഗെതർ പോലെ… ആര്യ… !!!