നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനമുറപ്പിച്ച നടിയാണ് കനകലത. എന്നാൽ ചിലപ്പോഴൊക്കെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കനകലതയ്ക്ക് പിഴവു സംഭവിച്ചിട്ടുമുണ്ട്. പണ്ട് ഒരു അഭിമുഖത്തിൽ അഭിമുഖം നടത്തുന്ന ഒരാൾ ഇവരോട് ചോദിച്ചത് ‘നിങ്ങളെപോലെ മലയാള സിനിമയിൽ സജീവമായ ഒരു അഭിനേത്രി എന്തിനാണ് ഷക്കീല സിനിമകളിൽ ഓടി നടന്ന് അഭിനയിക്കുന്നത്?’ എന്നാണ്.
ഷക്കീല സിനിമകൾ മലയാളത്തിൽ തരംഗമായിരുന്ന കാലത്ത് ഇവർ ഒരുപാട് ഷക്കീല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി ആയിരുന്നു അഭിമുഖം നടത്തിയ വ്യക്തി അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. അപ്പോൾ കനകലത പറഞ്ഞ മറുപടി ആയിരുന്നു ശ്രദ്ധേയം. ‘നിങ്ങൾ പട്ടിണി കിടന്നിട്ടുണ്ടോ? ഭക്ഷണം ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ടോ? എന്നാൽ, എന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിനിമയിൽ വന്ന ശേഷവും ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. കൈയിൽ പത്ത് പൈസ ഇല്ലാതെ അലഞ്ഞിട്ടുണ്ട്.
ഈ പറയുന്നവർ ഒന്നും എനിക്ക് തിന്നാൻ കൊണ്ടുവന്ന് തരില്ല. ഞാൻ ജോലി ചെയ്താൽ മാത്രമേ എന്റെ വീട്ടിൽ അടുപ്പ് പുകയുകയുള്ളു.ആ തിരിച്ചറിവ് എനിക്ക് ഉള്ളതുകൊണ്ടാണ് അത്തരം സിനിമകളിൽ ഞാൻ അഭിനയിക്കാൻ പോയത്.’ എന്നായിരുന്നു ഇവരുടെ മറുപടി.ഒമ്പതാംക്ലാസിൽ പഠിക്കുമ്പോവാണ് കനകലത സിനിമയിലെത്തുന്നത്. പി.എ. ബക്കർ സംവിധാനം ചെയ്ത ‘ഉണർത്തുപാട്ട്’ ആയിരുന്നു കനകലതയുടെ ആദ്യ ചിത്രം. എന്നാൽ ആ സിനിമ റിലീസായില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ ‘ചില്ല്’ എന്ന സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് കനകലത സിനിമയിൽ ചുവടുറപ്പിക്കുന്നത്. പിന്നെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറുകയും ചെയ്തു.