in

സ്വന്തം പേരു പോലും മറന്നു, അമ്പത്തേഴുകാരി പെട്ടെന്ന് മൂന്ന് വയസ്സുകാരിയെ പോലെയായി, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു നടിയാണ് കനകലത. ഏറെ നാളുകളായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച അവസ്ഥയിലായിരുന്നു കനകലത.

2021, കോവിഡ് കാലത്താണ് കനകലതയിൽ വ്യതിയാനങ്ങൾ കണ്ടു തുടങ്ങിയതെന്നാണ് സഹോദരി പറഞ്ഞത്. വൈകാതെ മറവിരോഗത്തിന്റെ ലക്ഷണമാണതെന്ന് കണ്ടെത്തി. സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഏറെ നാളുകളായി കനകലത. സഹോദരി വിജയമ്മ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത അവളിൽ കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നത് അവൾ നിർത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിർബന്ധിച്ചു. അങ്ങനെയാണ് ഞങ്ങൾ ആദ്യമൊരു സൈക്ക്യാട്രിസ്റ്റിനെ കണ്ടത്. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിൽ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കായി പോയപ്പോൾ പരുമല ഹോസ്പിറ്റലിൽ കാണിച്ച് എം.ആർ. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി.

ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. ഒരുമാസത്തോളം അവൾ അവിടെ ഐസിയുവിലായിരുന്നു. അപ്പോഴേ ഡോക്ടർ പറഞ്ഞു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. ഞങ്ങൾക്ക് പേടിയായിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലർ പറഞ്ഞു. ആദ്യമായിട്ടല്ലേ ഇങ്ങനെയൊക്കെ കേൾക്കുന്നതും കാണുന്നതും. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പക്ഷേ, ക്രമേണ അവൾ തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി.

പിന്നീട് ട്യൂബ് ഇട്ടു. ലിക്വിഡ് ഫുഡാണ് കൊടുത്തു കൊണ്ടിരുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവൾ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോൾ കഴിക്കും. ഇല്ലെങ്കിൽ തുപ്പിക്കളയും. അതുമല്ലെങ്കിൽ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും.

2005ൽ വിവാഹബന്ധം വേർപ്പെടുത്തിയ കനകലതയ്ക്ക് മക്കൾ ഇല്ല. സഹോദരൻറെ മകനും കുടുംബത്തിനുമൊപ്പമാണ് കനകലതയും സഹോദരി വിജയമ്മയും കഴിഞ്ഞിരുന്നത്.

Written by admin

ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണ്.തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല

പുതിയ കാലത്തെ സ്മാർട്ട്‌ ടിവി കളെ പോലാണ് വിനീതിന്റെ പടങ്ങൾ. ആയുസ്സ് വളരെ കുറവാണ്.മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് അതിന്റെ പണി തീർന്ന് കിട്ടും.