ഒരു സമയത്ത് അഭിനയ ലോകത്ത് തിളങ്ങി നിന്ന താര സുന്ദരിയായിരുന്നു സിത്താര. സിതാരയുടെ ഒൻപതാം വയസ്സിലാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കാവേരി എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.
സിനിമയിൽ എത്തുന്നതിന് മുൻപ് മോഹിനിയാട്ടത്തിൽ കഴിവ് തെളിയിച്ച താരം കൂടിയായിരുന്നു. മോഹിനിയാട്ടത്തിൽ കഴിവ് തെളിയിച്ചതോട് കൂടിയാണ് സിതാര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല താരം കഴിവ് തെളിയിച്ചത്. തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷയിലും താരം അരങ്ങേറി എന്നാൽ താരത്തെ ലോകസിനിമയിൽ സ്ഥാനം നേടിക്കൊടുത്തത് തമിഴ് സിനിമായാണ്. സിനിമയിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ചെറുപ്പം മുതൽ തന്നെ വിവാഹം എന്ന സങ്കല്പത്തിനോട് താല്പര്യം ഇല്ലെന്ന് താരം പറയുകയുണ്ടായി. ഇപ്പോൾ ഇതാ മലയാള സിനിമയിലെ രണ്ട് താരങ്ങൾ സിത്താരയെ കണ്ട് കോരിത്തരിച്ചു നിന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അതിലെ ഒരു താരമായ സുരേഷ്ഗോപി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
താനും ജയറാമും സിനിമയിൽ എത്തിയ സമയമാണ് ആ കാലത്ത് മലയാള സിനിമയിലെ പ്രാധന നായികയാണ് സിതാര. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആ സമയത്ത് എല്ലാവരെയും ഞെട്ടിച്ചതാരം. വചനം എന്ന സിനിമയിലാണ് താനും ജയറാമും സിതാരയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് സിതാരയുടെ അഭിനയം കണ്ട് കോരിത്തരിച്ചു നിന്നുപോയത് എന്നാണ് സുരേഷ്ഗോപി പറഞ്ഞത്. സിനിമയും അതിലെ ഗാനങ്ങളും ആ സമയത് വൻ ശ്രദ്ധയാണ് നേടിയത് ആ സിനിമയിക്ക് ശേഷമാണ് താരം മറ്റ് അന്ന്യഭാഷയിൽ അരങ്ങേറ്റം കുറിക്കുന്നത്.