in

പുളിച്ചു നാറുന്ന ബക്കറ്റും തൊടാൻ അറയ്ക്കുന്ന  ചപ്പത്തുണിയും: പെൺകുട്ടികൾക്ക് അറപ്പ് പാടില്ല: കുറിപ്പ്

പെൺകുട്ടികൾക്ക് അറപ്പ് പാടില്ല എന്ന ഹാഷ്ടാഗ് കൂടി സോഷ്യൽ മീഡിയയിൽ അഞ്ജലി എഴുതിയ കുറിപ്പ് വൈറലാവുകയാണ്. നമ്മുടെ സമൂഹത്തിൽ സ്ഥിരം കാണുന്ന വിവാഹത്തോടനുബന്ധിച്ച് വരുന്ന ചടങ്ങുകൾ കുറിച്ചാണ് അഞ്ജലി ഒരു തുറന്നെഴുത്ത് നടത്തിയത്.

വിവാഹം കഴിഞ്ഞ് ആ വീട്ടിൽ ജീവിക്കേണ്ട പെൺകുട്ടി വിവാഹത്തിനു മുൻപ്  ഒരിക്കൽ പോലും ഭാവി ഭർത്താവിന്റെ വീട് സന്ദർശിക്കുന്ന ചടങ്ങ് ഇതുവരെ കണ്ടിട്ടില്ല. ഇനി പ്രണയ വിവാഹം ആണെങ്കിൽ ആദ്യമായി ഉണ്ടാവുന്ന കുട്ടിയ്ക്ക് ഇടാൻ പോവുന്ന പേര് വരെ കണ്ടുപിടിച്ചു വെച്ചാലും നിന്റെ വീട്ടിൽ രാവിലെ എണീറ്റാൽ പല്ലു തേച്ചിട്ടാണോ ബെഡ് കോഫി കുടിയ്ക്കുക എന്നൊരു ചോദ്യം എത്ര പേർ ചോദിച്ചു കാണും? നാടുമുഴുവൻ നടന്ന് എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന സാംസ്കാരിക കുടുംബമെന്ന് നാട്ടുകാർ പറയുന്ന വീട്ടുകാരുടെ അടുക്കളയുടെ വൃത്തി പുറത്ത് പറയാൻ പലപ്പോഴും പറ്റില്ല. അങ്ങനെ ഒന്നില്ല എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കാണുമ്പോൾ ഇതൊക്കെ ഊതിപ്പെരുപ്പിച്ചതായി ചിലർക്കെങ്കിലും തോന്നുന്നത് എന്നും അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചു

പത്തിരുപത്തഞ്ച് പേർ വന്നു കാണുന്ന വീട് കാണൽ ചടങ്ങും നടന്ന് വിവാഹം കഴിഞ്ഞ് പത്തു ദിവസം ഒക്കെ കഴിയുമ്പോഴേ ഭർതൃവീടിന്റെ ഒരു രൂപഘടന പെൺകുട്ടിയ്ക്ക് കിട്ടുള്ളൂ. അത്യാവശ്യം വൃത്തിയുള്ള വീട്ടിൽ നിന്നു വരുന്ന പെൺകുട്ടിയെ ചിലപ്പോൾ അടുക്കളയിൽ വരവേൽക്കുക ദിവസങ്ങോളം കുക്ക് ചെയ്തിട്ടും ഒരിക്കൽ പോലും തുടയ്ക്കാത്ത ഗ്യാസടുപ്പും തീരെ വൃത്തിയില്ലാതെ കഴുകി വെച്ച പാത്രങ്ങളും ചുരുങ്ങിയത് മൂന്നാലു ദിവസത്തെ ഭക്ഷണത്തിന്റെ വേസ്റ്റ് ഒന്നായി എടുത്തു വെച്ച പുളിച്ചു നാറുന്ന ബക്കറ്റും തൊടാൻ അറയ്ക്കുന്ന മട്ടിലുള്ള ചപ്പത്തുണികളുമാവും ആവും എന്നും അഞ്ജലി സോഷ്യൽ മീഡിയയിലൂടെ എഴുതി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ സിനിമയുമായി കൂട്ടിച്ചേർത്താണ് അഞ്ജലിയുടെ കുറിപ്പ് പങ്കുവെച്ചത്

Written by admin

ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം: സിമ്മിംഗ് പൂൾ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അപർണ ദാസ്

വിശേഷമായില്ലേ, കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഞങ്ങള്‍ക്ക് ഡോക്ടറെ നിര്‍ദേശിച്ചവരുണ്ട്, അര്‍ജുന്‍