in ,

ഭർത്താവിന്റെ ജന്മദിനത്തിൽ പുത്തൻ തുടക്കവുമായി മേഘ്‌ന, ഇതാണ് ഞങ്ങൾ ആ​ഗ്രഹിച്ചതെന്ന് ആരാധകർ

പുതിയ തുടക്കത്തിലേക്കു കാൽവയ്പ്പു നടത്തുന്ന കാര്യം ആരാധകരെ അറിയിച്ച് മേഘ്ന രാജ്. ‘എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും… എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. തിളക്കമാർന്നതാകാൻ ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്രയെന്ന് മേഘ്ന സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഇതിനേക്കാൾ മറ്റൊരു ദിവസം മികച്ചതായിരിക്കില്ല, മറ്റൊരു ടീമിനും മികച്ചതാകാൻ കഴിയില്ല… ഇന്ന് നിങ്ങളുടെ ജന്മദിനമാണ്, ഇത് ഞങ്ങളുടെ സ്വപ്നവും… ഇത് നിങ്ങൾക്കുള്ളതാണ്! പന്നയില്ലെങ്കിൽ (പന്നഗഭരണ) ഞാൻ ഇതിനെക്കുറിച്ച്‌ ചിന്തിക്കുമോ എന്ന് എനിക്കറിയില്ല… ഞാൻ ഇപ്പോൾ ശരിക്കും വീട്ടിലെത്തിയ പ്രതീതിയിലാണ് … ക്യാമറ … റോളിംഗ് … ആക്ഷൻ!’ മേഘ്ന മറ്റു ചിത്രങ്ങൾക്ക് നൽകിയ ക്യാപ്‌ഷൻ ആണിത്. മേഘ്ന വീണ്ടും അഭിനയത്തിൽ സജീവമാകുന്നതിന്റെ തുടക്കമാണിന്ന്. ഭർത്താവിന്റെ പ്രിയ കൂട്ടുകാരന്റെ നിർബന്ധപ്രകാരം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു മേഘ്ന. നേരത്തെ ചെറിയ തോതിൽ മേഘ്ന അഭിനയത്തിലേക്ക് മടങ്ങിയിരുന്നു

മേഘ്ന ഗർഭിണി ആയിരിക്കെയാണ് നടിയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരിച്ചത്. ജൂനിയർ ചിരഞ്ജീവിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും താത്പര്യം കാട്ടാറുണ്ട്. മകനെ ഒരു നോക്ക് കാണുന്നതിന് മുമ്പ് ചിരഞ്ജീവി സർജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്. പത്ത് വർഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരാവുന്നത്. ആദ്യം ഹിന്ദു ആചാരപ്രകാരവും മേയ് രണ്ടിന് ക്രിസ്ത്യൻ ആചാരപ്രകാരവും വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.

Written by admin

നിന്റെ മുഖം ആദ്യമായി കണ്ടതാണ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന്

സിനിമ കണ്ടുകഴിഞ്ഞ് റൂമിൽ വന്ന് ചെരിപ്പൂരി സ്വയം അടിച്ചു, മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാൻ പറ്റില്ലല്ലോ- ഐശ്വര്യ ഭാസ്‌കർ