മലയാളികളുടെ പ്രിയ മിനിസ്ക്രീന്‍ നടിയാണ് അശ്വതി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുകളും വൈറലായി മാറാറുണ്ട്. സമകാലിക വിഷയങ്ങളില്‍ പലതിലും തന്റേതായ അഭിപ്രായം നടി പറയാറുണ്ട്. ഇപ്പോള്‍ മകളുടെ പത്താം ജന്മദിനത്തില് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
മകളുടെ മുഖം ആദ്യമായി കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നാണ്. ‘അമ്മേടെ പൊന്നമ്പിളിയേ’ എന്നാണ് അപ്പോള്‍ വിളിച്ചതെന്നും അശ്വതി കുറിക്കുന്നു. ഗര്‍ഭകാല ചിത്രങ്ങള്‍ ചേര്‍ത്തു തയാറാക്കിയ ഒരു വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം; എന്റെ രാജകുമാരിക്ക്, എന്റെ പൊന്നമ്പിളിക്ക് ഇന്ന് പത്താം ജന്മദിനം. നിന്റെ മുഖം ആദ്യമായി കണ്ടതാണ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന്. പൊന്നേ, നീ ചോദിച്ചില്ലേ ‘എന്താ അമ്മ എന്നെ പൊന്നമ്പിളീന്ന് വിളിക്കുന്നതെന്ന്’. നിന്റെ മുഖം ആദ്യമായി കണ്ടപ്പോള്‍ പെട്ടെന്ന് വിളിച്ചത് ”അമ്മേടെ പൊന്നമ്പിളിയേ” എന്നാണ്. അതെനിക്ക് മാറ്റാനും തോന്നിയില്ല. അങ്ങനെ ആണ് നീ അമ്മയ്ക്ക് പൊന്നമ്പിളി ആയത്. എന്നും ഒരു അമ്പിളിക്കലയായി, എല്ലാവരുടെയും അനുഗ്രഹങ്ങളാല്‍ ആരോഗ്യത്തോടെ വിളങ്ങി നില്ക്കട്ടെ എന്റെ കുഞ്ഞ്. ഹാപ്പി ബെര്ത്ഡ പൊന്നേ.