മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.
തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത് ആ സിനിമയിൽ ഗ്ലാമർ രംഗങ്ങൾ തിരുകി കയറ്റി പ്രദർശിപ്പിച്ചെന്ന് ചാർമിള. ആ സിനിമ ചെയ്തപ്പോൾ സത്യത്തിൽ താൻ കബളിപ്പിക്കപ്പെടുകയായിരുന്നു, മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു. തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. ആ സിനിമയിൽ മോശം സീനുകളുണ്ടായിരുന്നു. പക്ഷേ തന്റെ രംഗങ്ങളിൽ ബോഡി ഡബിളിനെ വച്ച് മോശം രംഗങ്ങൾ ഒന്നും തിരുകി കയറ്റിയില്ല
സംവിധായകനെ വിശ്വസിച്ച് താൻ അഭിനയിച്ചു വന്നു. പിന്നീട് ആ സിനിമയിൽ പല കൂട്ടിച്ചേർക്കലുകളുണ്ടായി. അതുപോലെതന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും സംഭവിച്ചു. കമലഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ്റോജാക്കളുടെ കഥ തന്നെയായിരുന്നു സുന്ദരിപ്രാവിന്റേത്. തമിഴിൽ ശ്രീദേവി ചെയ്ത കഥാപാത്രമാണ് മലയാളത്തിൽ താൻ ചെയ്തത്. ആ സിനിമ കണ്ടില്ലായിരുന്നു
ചെറുപ്പകാലം കാണിക്കുമ്പോൾ ചില ഗ്ലാമർ രംഗങ്ങൾ അതിൽ ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോൾ നിങ്ങളുടെ രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. തന്റെ രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് എന്തെങ്കിലും കൂട്ടിച്ചേർത്താൽ തനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാം