ഹരിണി ചന്ദനയും സുനീഷും നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ജനുവരിയിലാണ് വിവാഹിതര്‍ ആയത്. ഹരിണിയുടെ അമ്മയുടെ സ്ഥാനത്ത് നിന്നും വിവാഹം നടത്തിയത് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു. രഞ്ജുവിനെ കുറിച്ച് പലപ്പോഴും ഹരിണി തുറന്ന് പറയാറുണ്ട്. ഇപ്പോള്‍ ഹരിണി തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ കാണാതിരുന്നതോടെ തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നാണ് പലരും കരുതുന്നതെന്ന് താരം പറയുന്നു.
ഹരിണിയുടെ വാക്കുകള്‍ ഇങ്ങനെ, ഞങ്ങള്‍ തമ്മില്‍ അടിച്ച് പിരിഞ്ഞോ എന്നറിയാന്‍ വേണ്ടിയാണ് ചേട്ടനെന്തേ, ചേട്ടനെ കല്യാണം കഴിഞ്ഞ ശേഷം കണ്ടില്ലല്ലോ, ചേട്ടനുമായി റീല്‍സ് ചെയ്യൂ എന്ന് പറയുന്നതെന്ന് മനസ്സിലാക്കിയത് കൊണ്ട് പറയുവാ. ചേട്ടന്‍ കുവൈറ്റില്‍ ജോലിക്ക് പോയിരിക്കുവാ ധാ സുനപ്പനെ എയര്‍പ്പോര്‍ട്ടില്‍ കൊണ്ട് പോയി വിട്ടതിന്റെ ചിത്രം, പിന്നെ അത് മാത്രമല്ല എന്നെപ്പോലെ സോഷ്യല്‍ മീഡിയയില്‍ വന്ന് ഫോട്ടോയും വീഡിയോസും ഇട്ട് കളിക്കാന്‍ ഒട്ടും ഇഷ്ടമല്ലാത്ത ആളാണ് സുനപ്പന്‍, പിന്നെ ഞാന്‍ ഈ ഫോട്ടോ ഇടുന്നത് അത് ചിലരുടെ സംശയങ്ങള്‍ ഇങ്ങനേലും തീരട്ടെ എന്ന് വിചാരിച്ചാണ്.
സുനപ്പന് ഞാന്‍ പോലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുന്നത് അത്ര ഇഷ്ടമല്ല, പിന്നെ എന്റെ ഇഷ്ടങ്ങള്‍ക്ക് എതിരല്ലാത്തോണ്ട് വെറുതെ വിട്ടിരിക്കുവാ , അതു കൊണ്ട് ചേട്ടന്‍ റീല്‍സ് ചെയ്തില്ല എന്ന് കരുതി സങ്കടപ്പെടരുത്, ചേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ വന്നില്ല എന്ന് കരുതി ആരും കരയരുത് ചേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ രാവിലേയും വൈകുന്നേരവും ഹാജറ് വെച്ചോളാന്ന് പറഞ്ഞല്ല എന്നെ കെട്ടിയത്, പൊന്നുപോലെ എന്നെ നോക്കിക്കോളാന്ന് പറഞ്ഞാണ്. അതുകൊണ്ട് തല്‍ക്കാലം നിങ്ങള്‍ എന്നെക്കാണുവിന്‍.- ഹരിണി കുറിച്ചു.
സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ഹരിണി. റീല്‍സ് വീഡിയോയുമായും ഹരിണി എത്താറുണ്ട്. ചേട്ടനെവിടെ, ചേട്ടനൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്യാമോയെന്നാണ് പലരും ഹരിണിയോട് ചോദിച്ചത്. ചേട്ടന്‍ കുവൈറ്റിലാണെന്നും ചേട്ടന് ഇതൊന്നും ഇഷ്ടമല്ലെന്നുമായിരുന്നു ഹരിണിയുടെ മറുപടി. വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചതോടെയാണ് കുറിപ്പുമായി ഹരിണി എത്തിയത്. 16ാമത്തെ വയസ്സിലായിരുന്നു ഹരിണിയും സുനുവും പ്രണയത്തിലായത്. സുനുവായിരുന്നു തന്നെ പ്രൊപ്പോസ് ചെയ്തത്. അദ്ദേഹം സീരിയസായാണ് പറയുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് താനും പ്രണയം സമ്മതിച്ചതെന്ന് ഹരിണി പറഞ്ഞിരുന്നു. സൂപ്പര്‍ ജോഡിയില്‍ വെച്ചായിരുന്നു ഹരിണി വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.