in ,

ദിലീപിന്റെയും കാവ്യയുടെയും ആ യാത്ര ചെന്നൈയിൽ മീനാക്ഷിയെ കണാനെന്ന് കണ്ടുപിടിച്ച് ആരാധകർ

കുഞ്ഞ് മഹാലക്ഷ്മിയുടെ കൈപിടിച്ച് നടന്ന് പോകുന്ന കാവ്യ മാധവന്റേയും ദിലീപിന്റേയും വീഡിയോ വൈറലായി മാറിയിരുന്നു. അന്ന് മുതൽ ഇവരുടെ യാത്ര എങ്ങോട്ടാണെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകർ. ചെന്നൈയിലേക്കാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും പോയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എയർപോർട്ടിൽ നിന്നുള്ള ചിത്രം ഫാൻസ് ഗ്രൂപ്പിലൂടെ പ്രചരിച്ചിരുന്നു. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള പുതിയ ചിത്രമാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മൂത്ത മകളായ മീനാക്ഷിക്കരികിലേക്കാണ് ഇരുവരും എത്തിയതെന്നാണ് റിപ്പോർട്ടുകൾ. മീനാക്ഷി എംബിബിഎസിന് പഠിക്കുന്നത് ചെന്നൈയിലാണ്.

2018 ഒക്ടോബർ 19നാണ് മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ. ഇത്തവണത്തെ പിറന്നാളാഘോഷം ചെന്നൈയിൽ വെച്ചാണോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. നേരത്തെയും കുടുംബ സമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിട്ടുണ്ട്. പലപ്പോഴും മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. 2018 ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്.

Written by admin

സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല, കുടുംബവിളക്കില്‍ എത്തിയതിനെ കുറിച്ച് കെ കെ മേനോന്‍

ഞങ്ങള്‍ തമ്മില്‍ അടിച്ച് പിരിഞ്ഞോ എന്നറിയാന്‍ വേണ്ടിയാണ് ചേട്ടനെക്കുറിച്ചുള്ള ചോദ്യങ്ങൾ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന