മറിമായം എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സ്നേഹ ശ്രീകുമാർ. ഷോകളിലൂടെയും നർമ്മം കലർന്ന പരമ്പരകളിലുടെയും സ്നേഹ ഇതിനോടകം ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. കൈരളിയിൽ സംപ്രേക്ഷണം ചെയ്യുന്ന ലൗഡ്സ്പീക്കർ എന്ന പരിപാടിയിൽ സ്നേഹ അവതാരികയായി എത്തുന്നുണ്ട് .
അടുത്തിടെ മലയാളത്തിലെ നടിമാരായ എസ് തനെയും ശ്രിന്ദയേയും കുറിച്ച് പ്രോഗ്രാമിൽ പറഞ്ഞത് ഏറെ വിമർശനത്തിന് വഴിവച്ചിരുന്നു. താരങ്ങളുടെ വേഷവിധാനത്തെ പറ്റിയായിരുന്നു ഷോയിലൂടെ സൂചിപ്പിച്ചിരുന്നത്. എന്നാൽ പ്രോഗ്രാം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആയിരുന്നു കൈരളിക്കും ലൗഡ്സ്പീക്കർ എന്ന പരിപാടിക്ക് ലഭിച്ചുകൊണ്ടിരുന്നത്. നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിങ് അതുപോലെതന്നെ ഇത്തരത്തിലുള്ള വസ്ത്രധാരണത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് പോസ്റ്റുകൾ എഴുതിയത്. ഇപ്പോഴിതാ ഈ വിഷയത്തെ സംബന്ധിച്ച് സ്നേഹ പ്രതികരണം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ്.
സ്നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ ആയി ലൗഡ്സ്പീക്കര്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപാത്രങ്ങള്‍ പറയുന്നത്.
എസ്തര്, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനുട്ട് സമയമെടുത്തു ജമാലു പറയുന്നത്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ് എന്നും പറയുന്നുണ്ടെന്ന് സ്നേഹ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.