in ,

ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്: കടുപ്പിച്ചു സ്നേഹ ശ്രീകുമാർ

കലാമണ്ഡലം സത്യഭാമ ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമർശത്തെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കലാകാരന്മാരുടെ പ്രതിഷേധം. മിനിസ്ക്രീൻ താരം സ്നേഹ ശ്രീകുമാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പ് വളരെ ശ്രദ്ധ നേടുകയാണ്.

വിവരമില്ലാത്ത സ്ത്രീ.. നിങ്ങൾ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങൾ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയിൽ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കിൽ ചെയ്തു കാണിക്കു..ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത് എന്നാണ് സ്നേഹ സമൂഹ മാധ്യമത്തിൽ എഴുതിയത്.

പോസ്റ്റ് വായിക്കാം എന്താണ് ഇവര് പറയുന്നത്??? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാർക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങൾ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..

നിങ്ങൾ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയിൽ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കിൽ ചെയ്തു കാണിക്കു..ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാൽ അത്രേം അബദ്ധം വേറൊന്നുമില്ല.. Rlv രാമകൃഷ്ണൻ എന്നകലാകാരനെ ഞങ്ങൾക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വർഷമായി നർത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേർക്കറിയാം???ഒന്നും ആകാൻ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീർക്കണ്ടത്. കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാൽ സുന്ദരിക്ക് താങ്ങാൻ പറ്റില്ല.ഈ പോസ്റ്റ്‌ ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം..

Written by amrutha

വരലക്ഷ്മിയുടെ രീതികൾ ഒക്കെ പുരുഷന്മാരെ പോലെയാണ് ബായിൽവാൻ രംഗനാഥൻ

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ​ഗുജറാത്തും പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യവും മാറി, വ്യക്തിപരമായി ഏറെ ഇഷ്ടം, മതപരമായ കാര്യങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണത- ഉണ്ണി മുകുന്ദൻ