in

പെട്രോള്‍ ഡീസല്‍ വില കുറയാൻ പുതിയ സമര മാര്‍ഗവുമായി സന്തോഷ് പണ്ഡിറ്റ്

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത് വലിയ വിവാദവും ചർച്ചയുമായിരുന്നു. പെട്രോള്‍ ഡീസല്‍ വില കുറയാന്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട സമരമാര്‍ഗത്തെ കുറിച്ച് തുറന്നു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്

കുറിപ്പിങ്ങനെ, Congress പാർട്ടിയുടെ എറണാകുളത്തെ ഒരു മണിക്കൂർ വഴിതടയൽ സമരത്തെ പലരും വിമർശിക്കുന്നത് ശ്രദ്ധയിൽ പെട്ട് . കേരളത്തിൽ ആദ്യം ആയിട്ടാണ് ഒരു രാഷ്ട്രീയ പാർട്ടി സമരം നടത്തി “വഴി തടയുന്നതു ” എന്നു തോന്നും വാർത്തകൾ കാണുമ്പോൾ . കേരളത്തിൽ ഇതിനു മുമ്പും എത്ര ബന്ദും , ഹർത്താലും ,മറ്റു വിവിധ തരത്തിലുള്ള സമരങ്ങൾ നടന്നിട്ടിട്ടുണ്ടല്ലോ . അപ്പോഴൊക്കെയും ജനങ്ങൾ കഷ്ടപെട്ടിട്ടും ഉണ്ട് . പെട്രോളിന് വില കൂടിയെന്നും പറഞ്ഞു എത്രയോ പാർട്ടിക്കാർ ഇതിനു മുമ്പും ഹർത്താലും , ബന്ദും വെച്ചപ്പോഴും കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടിയിട്ടില്ലേ ?ഒരു സെലിബ്രേറ്റി വന്നാൽ ,ഒരു സിനിമാ താരം വന്നാൽ , ചില രാഷ്ട്രീയ നേതാക്കൾ വന്നാൽ , മത പരമായ ഘോഷയാത്രകൾ നടക്കുമ്പോൾ etc എത്ര മണിക്കൂർ റോഡ് ബ്ലോക്ക്‌ ആക്കാറുണ്ട്…അപ്പോഴൊന്നും ആർക്കും ആംബുലൻസില്ല… രോഗികളില്ല.. സമയത്തിന് ഒരു വിലയുമില്ല.

റോഡ് ഉപരോധിക്കാൻ അവകാശമുള്ളതു പോലെ തന്നെ പൗരന് യാത്ര ചെയ്യാനുള്ള മൗലിക അവകാശവും ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അതിനാൽ ഹർത്താൽ , ബന്ത് , റോഡ് വഴി തടയൽ അടക്കം ഉള്ള പഴയ സമര രീതികൾ ഇനിയും തുടരണോ എന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കുന്നതും നല്ലതാണ് . (ഇന്ധന വിലവർദ്ധനവിനെതിരെ റോഡിലല്ലാതെ ആകാശത്ത് സമരം നടത്താൻ പറ്റുമോ..? എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു )(വാൽകഷ്ണം … Petrol, Diesel വില കൂടിയതിനു ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കിൽ അവർ തെരഞ്ഞെടുക്കേണ്ട സമര മാർഗം .. ഇനി വില കുറയുന്നത് വരെ സ്വന്തംവീട്ടിലെ വണ്ടി പുറത്തേക്കു എടുക്കില്ല എന്ന് ശപഥം ചെയ്യുക .അങ്ങനെ എങ്കിൽ ഇതിലൂടെ നികുതി ഉണ്ടാക്കുന്ന കേന്ദ്രവും , സംസ്ഥാനവും അവരുടെ നികുതി കുറയ്ക്കും , വില കുറയും . GST യിൽ വന്നാൽ വില കുറക്കാം . പക്ഷെ കേരളം അടക്കം ചിലർ സമ്മതിക്കുന്നില്ല . ഇന്ധന വിലയിൽ നല്ലൊരു ഭാഗവും കേന്ദ്രത്തിനും , സംസ്ഥാനത്തിനും കിട്ടുന്നു . അവർ അതൊക്കെ എടുത്തിട്ടാണ് ഇവിടെ ഉദ്യോഗസ്ഥന്മാർക്കു ശമ്പളം കൊടുക്കുന്നത് . ഇനി കേന്ദ്ര നികുതി കുറച്ചില്ലെങ്കിൽ , കേരളത്തിനും നികുതി കുറച്ചാൽ ഇന്ധന വില കുറയും . പക്ഷെ അങ്ങനെ ഒരു സംസ്ഥാന സർക്കാരും ചിന്തിക്കില്ല .

സ്വന്തം വീട്ടിലെ വണ്ടി പരമാവധി ഉപയോഗിക്കാതെ ബസ്സിൽ യാത്ര ചെയ്തും , അല്ലെങ്കിൽ അടുത്ത സ്ഥലത്തേക്ക് നടന്നു പോയി ഇന്ധന വിലക്ക് എതിരെ പ്രതിഷേദിക്കുവാൻ ബുദ്ധിമുട്ടുള്ളവർ electric car ,two wheelers വാങ്ങിക്കുക .കോടികൾ പ്രതിഫലം പറ്റുന്ന, കോടികളുടെ വലിയ വാഹനങ്ങൾ ഉള്ള സിനിമാക്കാർക്കും , വലിയ പണക്കാർക്കും വില വർദ്ധനവ് ഒരു പ്രശനം ആകില്ല .ഏതായാലും ബസ്, autoriksha , taxi ചാർജ് ഉടനെ വർധിപ്പിക്കേണ്ടി വരും എന്ന് തോന്നുന്നു .)By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Written by admin

റൊമാന്റിക് സീൻ അഭിനയിക്കുമ്പോൾ ഭാര്യക്ക് ആദ്യമൊക്കെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു,, തുറന്നു പറഞ്ഞ് കൂടെവിടെ താരം

മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷൻ, ചാക്കോച്ചന് പിറന്നാളാശംസയുമായി പിഷാരടി