ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ റോഷ്ന ആൻറോയ് സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ശ്രദ്ധേയമാവുന്നു. അപ്പന്റെ ഓർമ്മ ദിവസമാണ് താരം പങ്കു വച്ചത്, തന്നെ ജീവിതത്തിൽ ഏറ്റവും സ്ട്രോങ്ങ് ആയ വ്യക്തി ആക്കിയത് അമ്മയാണെന്നും താരം കുറിച്ചു.
അപ്പന് അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു.അതോണ്ട് തന്നെ പുള്ളി nice ആയിട്ടു വിട്ടു. അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ എളുപ്പ്മായിരുന്നു. അപ്പനെ പറ്റി എല്ലാരും പറയുന്നത് ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്. പക്ഷേ സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ.
നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ..എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ എന്നും നടി കുറിച്ചു.
കുറിപ്പ് വായിക്കാം:
അപ്പന്റെ ഓർമ്മ ദിവസം ! 30/09
എല്ലാ വർഷവും ഈ ദിവസം അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും സ്വർഗത്തിൽ അപ്പച്ചി ” (അങ്ങനെ ആണ് ഞാൻ വിളിക്കാറ്…)സന്തോഷിക്കുന്നുണ്ടാകും
അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു കൊണ്ട് തന്നെയാണ് ഈ ഒരു post…അപ്പന് അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു..അതോണ്ട് തന്നെ പുള്ളി nice ആയിട്ടു വിട്ടു…. അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ എളുപ്പ്മായിരുന്നു. അപ്പനെ പറ്റി എല്ലാരും പറയുന്നത് ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്… പക്ഷേ സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ…..
നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ..എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ…
എന്തായാലും … അമ്മക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു…. എന്തായാലും അതായിരിക്കണം വിധി , അമ്മ അതൊരു sports spiritil എടുത്തത് കൊണ്ട് കൊഴപ്പല്യ!!അന്ന് തോട്ടു തൊടങ്ങിയ വേവലാതി ആണ്.. ഇപ്പ കൊറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക് ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരു ത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും…. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്… അമ്മയോട് എനിക്കു ഒരായിരം നന്ദി യുണ്ട് എന്നെ ഇത്രയും strong ആയ പെൺകുട്ടി ആക്കിയതിനു…. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയത് കൊണ്ട് തന്നെയാണ്… അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി